ഏപ്രിൽ- ജൂണ്‍ മാസങ്ങളിൽ എൽഐസി ഓഹരി വിപണിയിൽ നിന്ന് ലാഭമെടുപ്പിലൂടെ നേടിയത് 10,000 കോടി രൂപ. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ 20,000 കോടി രൂപയുടെ ഓഹരികളാണ് ലാഭമെടുപ്പിനായി എൽഐസി വിറ്റത്. കൊവിഡിന്‍റെ രണ്ടാം തരംഗം മൂർച്ചിച്ച സമയം ഓഹരി വിപണി ആറുശതമാനത്തിൽ അധികം ഉയർന്നപ്പോഴാണ് എൽഐസി ലാഭമെടുത്തത്.
മൂന്നുമാസത്തിനിടെ ഓഹരി വിപണിയിൽ നിന്ന് എൽഐസി നേടിയത് 10,000 കോടി - എൽഐസി
2021 സാമ്പത്തിക വർഷം 94,000 കോടിയുടെ ഓഹരികളാണ് എൽഐസി വാങ്ങിയത്. എൽഐസിയുടെ പ്രഥമ ഓഹരി വില്പന നടപ്പ് സാമ്പത്തിക വർഷത്തെ അവസാന പാദത്തിലാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
2020 ഏപ്രിൽ-ജൂൺ കാലയളവിൽ 7,000 കോടി രൂപയും ഏപ്രിൽ-ഒക്ടോബർ കാലയളവിൽ 15,000 കോടി രൂപയുമാണ് മൂലധന വിപണിയിൽനിന്ന് എൽഐസി ലാഭമെടുത്തത്. 2021 സാമ്പത്തിക വർഷം 94,000 കോടിയുടെ ഓഹരികളാണ് എൽഐസി വാങ്ങിയത്. അതോടെ എൽഐസിയുടെ ആകെ നിക്ഷേപം ഇക്കാലയളവിൽ എട്ട് ട്രില്യൺ കോടിയിലെത്തിയിരുന്നു.
ഇന്ത്യൻ ഓഹരി വിപണിയിലെ ഏറ്റവും വലിയ ആഭ്യന്തര നിക്ഷേപകരാണ് എൽഐസി. രാജ്യത്തെ മുൻനിര ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ പ്രഥമ ഓഹരി വില്പന നടപ്പ് സാമ്പത്തിക വർഷത്തെ അവസാന പാദത്തിലാണ് കേന്ദ്ര സർക്കാർ നിശ്ചയിച്ചിരിക്കുന്നത്.