കൊച്ചി: തെലങ്കാന സര്‍ക്കാരുമായി ധാരണ പത്രം (Memorandum of Understanding (MoU) ഒപ്പിട്ടതായി കിറ്റെക്‌സ് ഗ്രൂപ്പ് അറിയിച്ചു. കിറ്റെക്സിന്‍റെ വ്യവസായ സംരഭമായ വാറങ്കല്‍ മെഗാ ടെക്സ്റ്റൈല്‍ പ്ലാന്‍റ് തുടങ്ങുന്നതിന്‍റെ ഭാഗമായാണ് ഉടമ്പടി. 3500 കോടിയുടെ പദ്ധതിയാണിത്. കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി സാബു എം ജേക്കബും തെലങ്കാന വ്യവസയായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രഞ്ജനും പങ്കെടുത്ത ചടങ്ങിലാണ് ധാരണ പത്രം ഒപ്പിട്ടത്.
വ്യവസായ വകുപ്പ് മന്ത്രി കെ.ടി രാമ റാവുവുമായി അടുത്തിടെ കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് വ്യവസായം ആരംഭിക്കുന്നതിന് കിറ്റെക്സ് ഗ്രൂപ്പ് തയ്യാറായത്.
കുടുല്‍ വിവരങ്ങള്‍ ശനിയാഴ്ച
തെലങ്കാന സര്‍ക്കാര്‍ നിരവധ വാഗ്ദാനങ്ങളാണ് കിറ്റെക്സിന് നല്‍കിയത്. ഇതിന്‍റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടും. അനാവശ്യമായുള്ള റെയ്ഡുകള്‍ ഉണ്ടാകില്ലെന്നാണ് പ്രധാന വാഗ്ദാനം. ജോലി തടസപ്പെടുത്തുന്ന നടപടികള്‍ സംസ്ഥാന സര്‍ക്കാറിന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല, പരിശോധനകള്‍ നടത്തുന്നതിനു മുന്‍പ് ഉദ്യോഗസ്ഥര്‍ കമ്പനിയെ വിവരങ്ങള്‍ അറിയിക്കും തുടങ്ങി വിവിധ തരത്തിലുള്ള ഉറപ്പുകള്‍ കമ്പനിക്ക് ലഭിച്ചിരുന്നു.
ജൂലൈയില്‍ കിറ്റെക്സ് കമ്പനിയുടെ ഉദ്യോഗസ്ഥര്‍ക്ക് എത്താനായി പ്രത്യേക വിമാനം അടക്കം തെലങ്കാന സര്‍ക്കാര്‍ സജ്ജമാക്കിയിരുന്നു. ശേഷം ഹെലികോപ്റ്ററിലാണ് ഉദ്യോഗസ്ഥരെ വാറങ്കലിലേക്ക് സര്‍ക്കാര്‍ എത്തിച്ചത്. കമ്പനി തുടങ്ങിയാല്‍ രണ്ടോ മൂന്നോ വർഷത്തിലൊരിക്കൽ മാത്രമേ പരിശോധനകൾ നടക്കുകയുള്ളു. അതും പ്രിൻസിപ്പൽ സെക്രട്ടറിയുടെയോ അല്ലെങ്കിൽ ബന്ധപ്പെട്ട മന്ത്രിയുടെ അനുമതിയോടെയായിരിക്കും.