കേരളം

kerala

ETV Bharat / business

വരുന്നു സിയാല്‍ മോഡലില്‍ കേരള റബര്‍ ലിമിറ്റഡ്

പ്രകൃതിദത്ത റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുക, മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക എന്നിവയായിരിക്കും പ്രോജക്ടിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

വരുന്നു സിയാല്‍ മോഡലില്‍ കേരള റബര്‍ ലിമിറ്റഡ്

By

Published : Jun 13, 2019, 6:11 PM IST

തിരുവനന്തപുരം: സര്‍ക്കാരിന്‍റെ പങ്കാളിത്തത്തോടെ സിയാല്‍ മാതൃകയില്‍ കോട്ടയത്ത് റബ്ബര്‍ ഫാക്ടറി ഒരുങ്ങുന്നു. ഇതിനായി ജില്ലയില്‍ 200 ഏക്കറോളം സ്ഥലം സര്‍ക്കാര്‍ കണ്ടെത്തി. ഫാക്ടറി സ്ഥാപിക്കുന്നതിനുളള ആദ്യപടിയായി കേരള റബര്‍ ലിമിറ്റഡ് എന്ന പേരില്‍ കെഎസ്ഐഡിസി കമ്പനി രജിസ്റ്റര്‍ ചെയ്തായും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

കെട്ടിട നിര്‍മ്മാണത്തിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും സംസ്ഥാന സർക്കാർ നൽകും. കമ്പനിയുടെ 26 ശതമാനം ഓഹരികള്‍ സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും അവകാശപ്പെട്ടതായിരിക്കും. പ്രകൃതിദത്ത റബറില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പാക്കുക, മേഖലയിലെ പ്രതിസന്ധികള്‍ പരിഹരിക്കുക എന്നിവയായിരിക്കും പ്രോജക്ടിന്‍റെ പ്രധാന ലക്ഷ്യങ്ങള്‍.

ABOUT THE AUTHOR

...view details