ജെറ്റ് എയര്‍വേയ്സിന്‍റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിലച്ചതിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട ജീവനക്കാര്‍ക്ക് ജോലി നല്‍കുമെന്ന് ടാറ്റാ ഗ്രൂപ്പ്. സമൂഹമാധ്യമങ്ങള്‍ വഴിയാണ് ടാറ്റാ ഗ്രൂപ്പ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ഗ്രൂപ്പിന്‍റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ് മഹല്‍ പാലസിലേക്കും ഗ്രൂപ്പിന്‍റെ സഹ ഉടമസ്ഥതയിലുള്ള വിസ്താര വിമാനക്കമ്പനിയിലേക്കുമാണ് നിയമനം നടത്തുക.
ജെറ്റ് എയര്‍വേയ്സ് തൊഴിലാളികള്‍ക്ക് ജോലി വാഗ്ദാനവുമായി ടാറ്റ ഗ്രൂപ്പ് - ടാറ്റ
ഗ്രൂപ്പിന്‍റെ ഹോസ്പിറ്റാലിറ്റി വിഭാഗമായ താജ് മഹല്‍ പാലസിലേക്കും വിസ്താര വിമാനക്കമ്പനിയിലേക്കുമാണ് നിയമനം നടത്തുക
ടാറ്റ ഗ്രൂപ്പ്
ആദ്യമായാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ നിന്ന് ജെറ്റ് എയര്‍വേസ് ജീവനക്കാര്‍ക്ക് തൊഴില്‍ വാഗ്ദാനം ലഭിക്കുന്നത്. ഇതിനായി താജ് ശൃംഖലയില്‍ അനേകം തൊഴിലവസരങ്ങള്‍ പുതിയതായി ഉണ്ടാക്കാനും കമ്പനി ശ്രമിക്കുമെന്ന് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ടാറ്റാ ഗ്രൂപ്പിന്പുറമെ സ്പൈസ് ജെറ്റ്, എയര്‍ ഇന്ത്യ എന്നിവരും ജോലി നഷ്ടപ്പെട്ടവര്‍ക്ക് തൊഴില്‍ വാഗ്ദാനം നല്‍കി രംഗത്തെത്തിയിരുന്നു.