കേരളം

kerala

ETV Bharat / business

കാമ്പസ് സെലക്ഷനിലൂടെ 3500 പേർക്ക് ജോലി നൽകാൻ ഇൻഫോസിസ് - ഇൻഫോസിസ്

ജീവനക്കാരുടെ സ്വമേധയാ ഉള്ള പിരിഞ്ഞുപോകൽ ഇൻഫോസിസിൽ ജൂൺ പാദം 13.9 ശതമാനമായി ഉയർന്നിരുന്നു.

infosys  infosys hire college graduates  infosys to hire  ഇൻഫോസിസ്  ഇൻഫോസിസ് കാമ്പസ് സെലക്ഷൻ
കാമ്പസ് സെലക്ഷനിലൂടെ 3500 പേർക്ക് ജോലി നൽകാൻ ഇൻഫോസിസ്

By

Published : Jul 14, 2021, 5:12 PM IST

ഈ സാമ്പത്തിക വർഷം ആഗോള തലത്തിൽ 3500 പേർക്ക് കാമ്പസ് സെലക്ഷനിലൂടെ ജോലി നൽകുമെന്ന് ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രവീൺ റാവു അറിയിച്ചു. ഡിജിറ്റൽ മേഖലയിൽ തൊഴിലാളികളുടെ ആവശ്യം വർധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാൽ ഹയറിങ്ങ് നടപടികൾ വിപുലീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Also Read: ഇന്ത്യയുടെ ഭീം യുപിഐ ഇനി ഭൂട്ടാനിലും

ജീവനക്കാരുടെ സ്വമേധയാ ഉള്ള പിരിഞ്ഞുപോകൽ ഇൻഫോസിസിൽ ജൂൺ പാദം 13.9 ശതമാനമായി ഉയർന്നിരുന്നു. മാർച്ച് പാദത്തിൽ ഇത് 10.9 ശതമാനമായിരുന്നു. എന്നാൽ ബെംഗളൂരു ആസ്ഥാനമായ ഇൻഫോസിസിന്‍റെ ത്രൈമാസ ലാഭത്തിൽ 22.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വർഷത്തിന്‍റെ ആദ്യ പാദത്തിൽ മൊത്തം അറ്റാദായം 5,195 കോടി രൂപയായി ഉയർന്നു.

ഇക്കാലയളവിൽ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 17.9 ശതമാനം ഉയർന്ന് 27,896 കോടി രൂപയായി. ജൂൺ പാദത്തിൽ കമ്പനിയുടെ മൊത്തം കരാർ മൂല്യം(TCV) 2.6 ബില്യൺ ഡോളറിന്‍റേതാണ്. ആദ്യപാദത്തിലെ വരുമാനത്തിന്‍റെ കണക്കുകൾ പുറത്തു വരുന്നതിന് മുന്നോടിയായി ഇൻ‌ഫോസിസ് ഓഹരികളുടെ മൂല്യം 2.10 ശതമാനം ഉയർന്ന് 1,577.40 രൂപയിലെത്തിയിരുന്നു.

Also Read: കാമ്പസ് സെലക്ഷനിലൂടെ നാലായിരത്തിലധികം പേർക്ക് ജോലിയുമായി ടിസിഎസ്

ABOUT THE AUTHOR

...view details