ബെയ്ജിംഗ്:ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം ഈ വര്‍ഷം 10,000 കോടി ഡോളര്‍ കടക്കുമെന്ന് ചൈനയിലെ ഇന്ത്യന്‍ അംബാസഡര്‍ വിക്രം മിസ്രി. കഴിഞ്ഞ വര്‍ഷം ഇരു രാജ്യങ്ങളും തമ്മില്‍ 9,500 കോടി ഡോളറിന്റെ ഇടപാടുകള്‍ നടന്നു. എന്നാല്‍ ഈ വര്‍ഷം അത് 10,000 കോടി ഡോളര്‍ കടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ-ചൈന വ്യാപാരം 10,000 കോടി ഡോളര്‍ കടക്കും: വിക്രം മിസ്രി - trade
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധം രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാഹായിക്കും
ഇന്ത്യ-ചൈന
ഇരു രാജ്യങ്ങള്‍ തമ്മിലുള്ള വാണിജ്യബന്ധം രാജ്യങ്ങളുടെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ സാഹായിക്കും. ചൈന കൂടുതാലായി ഇന്ത്യയില്‍ നിക്ഷേപം നടത്തുമ്പോള്‍ ഇന്ത്യ വളരെ കുറച്ച് മാത്രമാണ് ചൈനയില്‍ നിക്ഷേപം നടത്തുന്നത്. നിലവില്‍ ഐടി, നിര്‍മാണം, ടെക്സ്റ്റൈല്‍സ്, ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലായി 125ല്‍പരം ഇന്ത്യന്‍ കമ്പനികളാണ് ചൈനയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.