'1973 ജൂലൈ 5 ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി എഴുതിയ കത്താണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ടാറ്റ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഉടമ ജെആർഡി ടാറ്റയ്ക്ക് ഇന്ദിരാഗാന്ധി നന്ദി പറഞ്ഞു കൊണ്ടെഴുതിയ കത്ത് നിരവധി പേരാണ് പങ്കുവെക്കുന്നത്.
പെർഫ്യും കിട്ടിയതിൽ സന്തോഷം; വൈറലായി ജെആർഡി ടാറ്റയ്ക്ക് ഇന്ദിര ഗാന്ധി എഴുതിയ കത്ത് - ഇന്ദിര ഗാന്ധി എഴുതിയ കത്ത്
ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിലൂടെ കത്ത് പങ്കുവെച്ചത്.
"പെർഫ്യുമിന് നന്ദി. സാധാരണ ഞാൻ പെർഫ്യുമുകൾ ഉപയോഗിക്കാറില്ല. എന്നാൽ ഇനിമുതൽ ഞാൻ പെർഫ്യുമുകൾ പരീക്ഷിക്കും" ഇങ്ങനെയാണ് ഇന്ദിരാ ഗാന്ധിയുടെ കത്ത് ആരംഭിക്കുന്നത്. അന്ന് ടാറ്റയുടെ ഉടമസ്ഥയിലുണ്ടായിരുന്ന കോസ്മെറ്റിക് കമ്പനിയുടെ പെർഫ്യൂമാണ് ജെആർഡി ടാറ്റാ ഇന്ദിര ഗാന്ധിക്ക് നൽകിയത്. ഇന്നും ടാറ്റ പെർഫ്യുമുകൾ ഉത്പാദിപ്പിക്കുന്നുണ്ട്.
താങ്കളുമായുള്ള കൂടിക്കാഴ്ച വളരെ സന്തോഷകരമായിരുന്നു. അനുകൂലമായതോ വിമർശനാത്മകമോ ഏതൊരു കാര്യവും എന്നോട് പങ്ക് വെക്കാവുന്നതാണ്. നിങ്ങൾക്കും തെല്ലിക്കും ആശംസകൾ നേരുന്നു. ഇങ്ങനെയാണ് ഇന്ദിര ഗാന്ധി കത്ത് അവസാനിപ്പിക്കുന്നത്. ആർപിജി എന്‍റർപ്രൈസസ് ചെയർമാൻ ഹർഷ് ഗോയങ്കയാണ് ട്വിറ്ററിലൂടെ കത്ത് പങ്കുവെച്ചത്.