കേരളം

kerala

ETV Bharat / business

സാമ്പത്തിക പ്രതിസന്ധി ; സ്വർണ ഇറക്കുമതി കുറഞ്ഞതായി റിപ്പോർട്ട് - economic slowdown

സാമ്പത്തിക മാന്ദ്യവും വിലവർധനവും ഇന്ത്യയിലെ സ്വർണത്തിന്‍റെ ആവശ്യകത കുറയാൻ കാരണമെന്ന് ഡബ്ല്യുജിസി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സോമസുന്ദരം

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി; സ്വർണ ഉപഭോക്താക്കളിൽ 32% കുറവ്

By

Published : Nov 5, 2019, 5:53 PM IST

ന്യൂഡൽഹി: സ്വർണവില വർധനവും സാമ്പത്തിക മാന്ദ്യവും ഇന്ത്യയിലെ സ്വർണവിപണിയെ സാരമായി ബാധിച്ചതായി റിപ്പോർട്ട്. ഇതേ തുടർന്ന് സെപ്തംബര്‍ മാസത്തില്‍ സ്വർണത്തിന്‍റെ ഡിമാന്‍ഡ് 32 ശതമാനം കുറഞ്ഞതായും റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

ചൈനക്ക് ശേഷം ലോകത്തിലെ രണ്ടാമത്തെ സ്വർണ ഉപഭോക്‌താവാണ് ഇന്ത്യ. ഈ വർഷത്തിന്‍റെ മൂന്നാം പാദത്തിൽ സ്വർണ ഇറക്കുമതിയിലെ ഇടിവ് 66 ശതമാനമാണ്. മുന്‍പത്തെ സ്റ്റോക്ക് ഉപയോഗപ്പെടുത്തിയാണ് ഇറക്കുമതിയിലെ ഇടിവ് വ്യാപാരികള്‍ പരിഹരിച്ചതെന്ന് ഗോൾഡ്‌ കൗൺസിൽ അറിയിച്ചു. സെപ്‌റ്റംബറിൽ ആഭ്യന്തര വിപണിയിൽ 10 ഗ്രാം സ്വർണത്തിന്‍റെ വില 39,011രൂപയായിരുന്നു. ഇപ്പോൾ അത് 38,800 രൂപയാണ് വില.

ഈ വർഷത്തിന്‍റെ ആദ്യ ഒന്‍പത് മാസങ്ങളില്‍ സ്വർണത്തിന്‍റെ ഡിമാന്‍റ് 496.11 ടണ്‍ ആയി കുറഞ്ഞു. 2018ല്‍ ഇത് 523.9 ടണ്‍ ആയിരുന്നു. ഇതേ കാലയളവില്‍ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. രണ്ടാം പാദത്തിന്‍റെയും മൂന്നാം പാദത്തിന്‍റെയും അവസാനം സ്വർണവില വർധിച്ചതും ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങള്‍ നേരിട്ട സാമ്പത്തിക പ്രതിസന്ധിയുമാണ് പ്രധാന കാരണങ്ങളെന്ന് ഡബ്ല്യുജിസി ഇന്ത്യ മാനേജിംഗ് ഡയറക്‌ടർ സോമസുന്ദരം അഭിപ്രായപെടുന്നു.

ABOUT THE AUTHOR

...view details