കേരളം

kerala

ETV Bharat / business

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും - റെയില്‍വേ

നദിയുടെ ഉള്ളിലൂടെ കടന്നു പോകുന്ന തുരങ്കം നാല് പാളികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്

രാജ്യത്തെ ആദ്യ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും

By

Published : Aug 9, 2019, 7:37 PM IST

കൊല്‍ക്കത്ത: രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ഉടന്‍ തന്നെ ഇവ സേവനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. കൊല്‍ക്കത്തയിയലെ ഹൂഗ്ലി നദിക്ക് അടിയിലൂടെ ആയിരിക്കും ട്രെയിന്‍റെ സര്‍വീസ് ഉണ്ടായിരിക്കുക.

മികവുറ്റ എഞ്ചിനീയറിംഗ് ജോലിയുടെ ഒരു ഉദാഹരണമായിരിക്കും ഈ ട്രെയിന്‍. ഇന്ത്യയുടെ റെയില്‍വേ രംഗം പുരോഗതിയുടെ പാതയിലാണെന്നതിന്‍റെ ഉദാഹരണമാണ് ഇത്. ട്രെയിന്‍റെ സര്‍വ്വീസ് കൊല്‍ക്കത്തയിലെ ജനങ്ങള്‍ക്ക് തിരക്കില്‍ നിന്ന് ആശ്വാസവും രാജ്യത്താകെമാനമുള്ള ജനങ്ങള്‍ക്ക് അഭിമാനവുമായി മാറുമെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു.

സാള്‍ട്ട് സെക്ടറും ഹൗറ മൈദാനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയാണിത്. അധികം വൈകാതെ തന്നെ സാള്‍ട്ട്ലൈക് സ്റ്റേഡിയവും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. നദിയുടെ ഉള്ളിലൂടെ കടന്നു പോകുന്ന തുരങ്കം നാല് പാളികള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

ABOUT THE AUTHOR

...view details