കേരളം

kerala

ETV Bharat / business

ഇന്ത്യന്‍ നിര്‍മ്മിത ഉപ്പുകളില്‍ മാരക വിഷാംശമെന്ന് റിപ്പോര്‍ട്ട്

പൊട്ടാസ്യം ഫെറോസയനൈഡ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്.

ഇന്ത്യന്‍ നിര്‍മ്മിത ഉപ്പുകളില്‍ മാരക വിഷാംശമെന്ന് റിപ്പോര്‍ട്ട്

By

Published : Jun 25, 2019, 10:47 PM IST

മുംബൈ: ഇന്ത്യയിലെ നിര്‍മ്മിക്കുന്ന മുന്‍നിര ഉപ്പുകളില്‍ അപകടകരമായ അളവില്‍ പൊട്ടാസ്യം ഫെറോസയനൈഡ് പോലുള്ള രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ വെസ്റ്റ് അനലിറ്റിക്കൽ ലബോറട്ടറീസ് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

ഒരു കിലോ സാമ്പാര്‍ റിഫൈനഡ് ഉപ്പില്‍ 4.71 ഗ്രാമും ടാറ്റാ ഉപ്പില്‍ 1.85 ഗ്രാമും ടാറ്റാ സാള്‍ട്ട് ലൈറ്റില്‍ 1.90 ഗ്രാമും പൊട്ടാസ്യം ഫെറോസയനൈഡ് ഉണ്ടെന്നാണ് പഠനത്തില്‍ തെളിഞ്ഞിരിക്കുന്നത്. പൊട്ടാസ്യം ഫെറോസയനൈഡിന്‍റെ അമിതമായ ഉപയോഗം ക്യാന്‍സര്‍, ഹൈപ്പർ‌തൈറോയിഡിസം, രക്തസമ്മർദ്ദം, ബലഹീനത, അമിതവണ്ണം, വൃക്ക തകരാറുകൾ തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ ശിവ ശങ്കര്‍ ഗുപ്ത വെളിപ്പെടുത്തുന്നത്.

ഗുജറാത്തിലെ, മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്ന രാജ്യത്തെ പ്രകൃതിദത്ത ഉപ്പ് വ്യവസായം ഇന്ത്യയിലെ സർക്കാരുകൾ ആസൂത്രിതമായി നശിപ്പിച്ചു. കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാരുകള്‍ സ്വീകരിക്കുന്നത്. ബ്രാൻഡഡ് ഉപ്പ് ഉൽപാദനത്തിൽ ഗുണനിലവാര നിലവാരം ഉറപ്പുവരുത്താന്‍ സർക്കാർ വകുപ്പുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details