ന്യൂഡൽഹി: രാജ്യത്തെ ഉൽപാദന കമ്പനികളുടെ പ്രവർത്തനം ഒക്‌ടോബറിൽ ദുർബലമായിരുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ രണ്ട് വർഷത്തിനടക്ക് ഫാക്‌ടറി ഉൽപാദനവും ഓർഡറുകളും അതിന്‍റെ താഴ്‌ന്ന നിലയിലാണെന്ന് പ്രതിമാസ സർവേ വെള്ളിയാഴ്‌ച അറിയിച്ചു. ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്‌ചറിങ് പര്‍ച്ചേസിങ് മാനേജര്‍സ് സൂചികയാണ്(പിഎംഐ) ഒക്‌ടോബർ മാസത്തിൽ 50.6 എന്ന നിലയിലേക്ക് താഴ്‌ന്നത്. സെപ്‌റ്റംബറിൽ 51.4 എന്ന നിലയിലായിരുന്നു. ഉൽപാദന മേഖലയിൽ നേരിയ പുരോഗതി മാത്രമേ ഉണ്ടായിട്ടുള്ളൂവെന്ന് സർവേ പറയുന്നു.
ഐഎച്ച്എസ് മാര്‍ക്കിറ്റ് സർവേ അനുസരിച്ച് ഉൽപാദന മേഖലയിലെ ദുർബലാവസ്ഥ ഒക്‌ടോബർ മാസത്തിലും തുടർന്നതനുസരിച്ച് തൊഴിലവസരങ്ങൾ ആറുമാസത്തെ താഴ്ന്ന നിലയിലേക്ക് മയപ്പെടുത്തി. അമിതമായ സ്റ്റോക്ക് കൈവശം വെക്കുവാൻ കമ്പനി വിമുഖത കാണിക്കുകയും നിക്ഷേപങ്ങൾ വാങ്ങുന്നത് കുറക്കുകയും ചെയ്‌തു.
ഇന്ത്യയുടെ ഉൽപാദന പ്രവർത്തന വളർച്ച താഴ്ന്ന നിലയില്‍ - India manufacturing activity
ഐഎച്ച്എസ് മാര്‍ക്കിറ്റ് ഇന്ത്യ മാനുഫാക്‌ചറിങ് പര്‍ച്ചേസിങ് മാനേജര്‍സ് സൂചികയാണ് (പിഎംഐ) ഒക്‌ടോബർ മാസത്തിൽ 50.6 എന്ന നിലയിലേക്ക് താഴ്‌ന്നത്. സെപ്‌റ്റംബറിൽ 51.4 എന്ന നിലയിലായിരുന്നു.
ഇന്ത്യയുടെ ഉൽപാദന പ്രവർത്തന വളർച്ച ഒക്‌ടോബറിൽ താഴ്ന്ന നിലയിലെന്ന് റിപ്പോർട്ട്
പിഎംഐ വിവരങ്ങൾ അനുസരിച്ച് ഒക്‌ടോബറിൽ ഉൽപാദന വ്യവസായ മേഖല നിരന്തരമായി ദുർബലമായിരുന്നെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടക്ക് ഫാക്‌ടറി ഉൽപാദനവും ഓർഡറുകളും അതിന്‍റെ താഴ്‌ന്ന നിലയിലാണെന്നും ഐഎച്ച്‌എസ് മാർക്കിറ്റിലെ പ്രിൻസിപാൽ ഇക്കണോമിസ്റ്റ് പോൾയന്ന ഡി ലിമ പറഞ്ഞു. തുടർച്ചയായ മൂന്നാം മാസവും വാങ്ങലുകളുടെ എണ്ണം ചുരുങ്ങുമ്പോൾ, നിക്ഷേപ ചെലവ് ഒക്‌ടോബറിൽ നാല് വർഷത്തിനിടെ ആദ്യമായി കുറഞ്ഞുവെന്ന് ലിമ ചൂണ്ടിക്കാട്ടി.