ന്യൂഡല്‍ഹി: പ്രാദേശിക സമഗ്ര സാമ്പത്തിക സഹകരണ കരാറായ ആര്‍സിഇപിയിലെ ആശങ്കകള്‍ പരിഹരിക്കാന്‍ ഇന്തോനേഷ്യയേയും തായ്‌ലന്‍റിനേയും ഇന്ത്യ ചര്‍ച്ചക്ക് വിളിച്ചു. ഇരു രാജ്യങ്ങളിലേയും വാണിജ്യ മന്ത്രിമാരുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ അടുത്തയാഴ്ച ചര്‍ച്ച നടത്തും.
ആര്‍സിഇപിയിലെ ആശങ്ക; ഇന്തോനേഷ്യയേയും തായ്‌ലന്‍റിനേയും ചര്‍ച്ചക്ക് വിളിച്ച് ഇന്ത്യ
ഇരു രാജ്യങ്ങളിലേയും വാണിജ്യ മന്ത്രിമാരുമായി കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍ അടുത്തയാഴ്ച ചര്‍ച്ച നടത്തും.
ലോകത്തിലെ തന്നെ ഏറ്റവും വലിയ വ്യാപാര കരാറുകളില്‍ ഒന്നാണ് ആര്‍സിഇപി. ആസിയാന്‍ രാജ്യങ്ങളും ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ സ്വതന്ത്ര വ്യാപാര കരാറില്‍ അംഗങ്ങളായ ആറ് രാജ്യങ്ങളുമാണ് ഈ കരാറില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് തായ്‌ലന്‍റും ഇന്തോനേഷ്യയുമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ആര്‍സിഇപിയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്ക് വ്യാപാരം കുറവായിരുന്നു. ചര്‍ച്ചയിലൂടെ ഈ അവസ്ഥക്ക് മാറ്റം വരുത്താന്‍ സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. വ്യാപാര മേഖലയില്‍ യൂറോപ്പിനും അമേരിക്കക്കും ആര്‍സിഇപി വെല്ലുവിളി ഉയര്‍ത്തുമെന്നാണ് വിലയിരുത്തല്‍.