ന്യൂഡല്‍ഹി: ഇന്ത്യ-ബംഗ്ലാദേശ് എന്നീ രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ട്രെയിനുകളായ മൈത്രി, ബന്ദന്‍ എന്നീ എക്‌സ്പ്രസുകളുടെ സര്‍വ്വീസില്‍ ഇരുരാജ്യങ്ങളും ഒരുപോലെ സംയുക്തമായി പ്രവര്‍ത്തിക്കുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. ബംഗ്ലാദേശ് റെയില്‍വേ മന്ത്രി നൂറുല്‍ ഇസ്ലാം സുജനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗോയല്‍.
മൈത്രി, ബന്ദന്‍ എക്സ്പ്രസുകള്‍ക്കായി ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി പ്രവര്‍ത്തിക്കും; പിയൂഷ് ഗോയല്‍
കൊല്‍ക്കത്ത-ധാക്ക എന്നീ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസാണ് മൈത്രി. കൊല്‍ക്കത്തയില്‍ നിന്ന് ഖുല്‍നിയിലേക്കാണ് ബന്ദന്‍ സര്‍വീസ് നടത്തുന്നത്.
കൊല്‍ക്കത്ത-ധാക്ക എന്നീ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസാണ് മൈത്രി. കൊല്‍ക്കത്തയേയും ഖുല്‍നിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസാണ് ബന്ദന്‍. ബന്ദന്‍ എക്‌സ്പ്രസിന്‍റെ സര്‍വ്വീസ് ആഴ്ചയില്‍ ആറ് ദിവസമായി ഉയര്‍ത്താനും മൈത്രിയുടേത് മൂന്ന് ദിവസമായി ഉയര്‍ത്താനും നൂറുല്‍ ഇസ്ലാം നിര്‍ദേശിച്ചു. സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തന്നെയാണ് ഇന്ത്യയും ശ്രമിക്കുന്നതെന്ന് ഗോയല്‍ പറഞ്ഞു. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും അജണ്ട മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നതെന്നും ഗോയല്‍ കൂട്ടിച്ചേര്‍ത്തു. റെയില്‍വേ മേഖലയിലെ കൂടുതല്‍ പഠനങ്ങള്‍ക്കായി ഇന്ത്യയുടെ സഹായം സ്വീകരിക്കുമെന്ന് നൂറുല്‍ ഇസ്ലാം അറിയിച്ചു.