രാജ്യത്ത് ഇലക്ട്രോണിക് സേവനങ്ങളുടെ കടന്നുകയറ്റം എല്ലാ മേഖലയിലും പ്രതിഫലിക്കുകയാണ്. നിലവില്‍ ഉണ്ടായിരുന്ന ഫിസിക്കല്‍ രേഖകള്‍ക്ക് പകരം ഡിജിറ്റല്‍ മേഖലയില്‍ കൂടുതല്‍ സൗകര്യങ്ങൾ ഒരുങ്ങുന്നുണ്ട്.മുതിര്‍ന്ന പൗരന്‍മാരൊഴികെ മറ്റുള്ളവരെല്ലാം തന്നെ ഡിജിറ്റല്‍ ഫോമുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്.
ആദായ നികുതി റിട്ടേണ്‍ ഫോമുകളും ഇപ്പോള്‍ വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി പൂരിപ്പിക്കാവുന്നതാണ്. ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ വെബ്സൈറ്റില്‍ കയറി സൈന്‍ ഇന്‍ ചെയ്ത് വെരിഫെയ് ചെയ്താല്‍ ഇത്തരം സേവനം ഉപഭോക്താക്കള്‍ക്ക് സ്വയം ചെയ്യാവുന്നതേ ഉള്ളു.
ആദായ നികുതി റിട്ടേണ്‍ എങ്ങനെ പൂരിപ്പിക്കാം
1. https://www.incometaxindiaefiling.gov.in/home എന്ന ആദായ നികുതി ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ ഹോം പേജില്‍ കയറി ലോഗ് ഇന്‍ ചെയ്യുക. പേജിന്‍റെ ഇടത് വശത്ത് മുകളിലായാണ് ഈ ഓപ്ഷന്‍ കിടക്കുന്നത്. ലോഗ് ഇന്‍ ചെയ്യുമ്പോള്‍ വരുന്ന ക്യാപ്ച കൃത്യമായി പൂരിപ്പിച്ചതിന് ശേഷം ഒരു രണ്ട് ഓപ്ഷനുകളുള്ള ഡാഷ്ബോര്‍ഡ് പ്രത്യക്ഷപ്പെടും. ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ്, വ്യൂ റിട്ടേണ്‍സ്/ഫോംസ് എന്നിവയാണ് രണ്ട് ഓപ്ഷനുകള്‍
2. ഇതില്‍ ഫില്ലിംഗ് ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക നിങ്ങളുടെ പാന്‍ നമ്പര്‍, അസസ്മെന്‍റ് ഇയര്‍, ആദായ നികുതി റിട്ടേണ്‍ നമ്പര്‍, ഏത് തരം വരുമാന നികുതി റിട്ടേണ്‍ ആണ് (ഒറിജിനല്‍, റിവേഴ്സ്ഡ് റിട്ടേണ്‍) എന്നിവ പൂരിപ്പിക്കുക. ശേഷം പ്രിപ്പേര്‍ ആന്‍റ് സബ്മിറ്റ് ക്ലിക്ക് ചെയ്യുക