ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇടിവ് രേഖപ്പെടുത്തി. പ്രമുഖ എയര്‍ലൈന്‍സായ ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയാണ് ഇടിവ് കാരണം എന്നാണ് വിലയിരുത്തല്‍.
ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇടിവ് - ഇടിവ്
ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയാണ് ഇടിവ് കാരണം എന്നാണ് വിലയിരുത്തല്‍
ഇന്ത്യന്‍ വ്യോമയാന മേഖല
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് രണ്ട് ശതമാനത്തിന്‍റെ ഇടിവാണ് ഈ വര്‍ഷം ഏപ്രിലില്‍ സംഭവിച്ചിരിക്കുന്നത്. 2013ല്‍ ആയിരുന്നു ഇതിന് മുമ്പ് ഇടിവ് രേഖപ്പെടുത്തിയിരുന്നത്. മൂന്ന് ശതമാനത്തിന്‍റെ ഇടിവായിരുന്നു ആന്ന് സംഭവിച്ചിരുന്നത്.
അതേസമയം ജെറ്റ് എയര്‍വേയ്സിന്‍റെ തകര്‍ച്ചയോടെ ആഭ്യന്തര വ്യോമായാന രംഗത്തെ 50 ശതമാനത്തോളം വിപണിയും കൈയ്യടക്കാന്‍ ഇന്‍റിഗോക്ക് സാധിച്ചു. എയര്‍ ഇന്ത്യ, സ്പൈസ് ജെറ്റ് എന്നീ കമ്പനികള്‍ക്ക് നില മെച്ചപ്പെടാത്താനും സാധിച്ചിട്ടുണ്ട്.