പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേയുടെ ആന്‍ഡ്രോയിഡ് ലൈസന്‍സ് ഗൂഗിള്‍ റദ്ദ് ചെയ്തു. അമേരിക്കന്‍ ഭരണകൂടെ ബ്ലാക്ക് ലിസ്റ്റ് ചെയ്തതിന് പിന്നാലെയാണ് കമ്പനിക്ക് തിരിച്ചടിയായി മറ്റൊരു തീരുമാനവും പുറത്ത് വന്നിരിക്കുന്നത്.
ഹുവാവേ ഫോണുകള്‍ക്ക് ഇനി മുതല്‍ ആന്‍ഡ്രോയിഡ് ലഭ്യമാകില്ല
ഭാവിയിൽ യുട്യൂബ്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ സേവനങ്ങൾ ഹുവാവേ ഫോണിൽ ലഭ്യമല്ലാതെ വന്നേക്കാം
ഹുവാവേ
നിലവിൽ ഹുവാവേയുടെ ഫോൺ ഉപയോഗിക്കുന്നവർക്ക് ആപ്ലിക്കേഷനുകള്‍ അപ്‌ഡേറ്റ് ചെയ്യാനും ഗൂഗിൾ പ്ലേ സേവനങ്ങൾ ഉപയോഗിക്കാനും തടസമുണ്ടാകില്ല. എന്നാല്‍ പുതിയ ആന്‍ഡ്രോയിഡിന്‍റെ വേര്‍ഷന്‍ അവതരിപ്പിച്ചാല്‍ കമ്പനിക്ക് തിരിച്ചടിയാകും. ഭാവിയിൽ യുട്യൂബ്, ഗൂഗിൾ മാപ്‌സ് തുടങ്ങിയ സേവനങ്ങൾ ഹുവാവേ ഫോണിൽ ലഭ്യമല്ലാതെ വന്നേക്കാം. എന്നാൽ ഓപ്പൺ സോഴ്സ് ലൈസൻസ് വഴി ലഭിക്കുന്ന ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റം വേർഷനും ആപ്പുകളും വാവേ ഫോണുകൾക്ക് ഉപയോഗിക്കന്‍ സാധിക്കുന്നതാണ്.