ന്യൂഡൽഹി: അപ്പോളോ മ്യൂണിക്ക് ഹെൽത്ത് ഇൻഷുറൻസിന്‍റെ 51.2 ശതമാനം ഓഹരികൾ സ്വന്തമാക്കുന്നതിന് ഹൗസിംഗ് ഡെവലപ്‌മെന്‍റ് ഫിനാൻസ് കോർപ്പറേഷനും (എച്ച്ഡിഎഫ്‌സി) അതിന്‍റെ അനുബന്ധ കമ്പനിയായ എച്ച്ഡിഎഫ്‌സി ഇആർജിഒയ്ക്കും റെഗുലേറ്ററി അംഗീകാരങ്ങൾ ലഭിച്ചു.
അപ്പോളോ മ്യൂണിക്കിലെ 51% ഓഹരി വാങ്ങാൻ അനുമതി ലഭിച്ചെന്ന് എച്ച്ഡിഎഫ്‌സി - IRDAI
അപ്പോളോ മ്യൂണിക്ക് ഹെൽത്ത് ഇൻഷുറൻസിലെ 51.2 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഐആർഡിഎഐ അവസാന അനുമതി ലഭിച്ചതായി എച്ച്ഡിഎഫ്‌സി റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.
അപ്പോളോ മ്യൂണിക്കിലെ 51% ഓഹരി വാങ്ങാൻ അനുമതി ലഭിച്ചെന്ന് എച്ച്ഡിഎഫ്‌സി
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഐഐ) അവസാന അനുമതി നൽകിയതായി റെഗുലേറ്ററി ഫയലിംഗിൽ എച്ച്ഡിഎഫ്‌സി പറഞ്ഞു.
നാഷണൽ ഹൗസിംഗ് ബാങ്ക്, കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവർ ഇതിനകം തന്നെ ഇടപാടിന് അനുമതി നൽകിയിരുന്നു.