ന്യൂഡൽഹി: ഒരു മാതൃ കമ്പനിയുടെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ ബ്രാൻഡ് അല്ലെങ്കിൽ ലോഗോ ഉപയോഗത്തിന് ജിഎസ്ടി ഈടാക്കണമെന്ന നികുതി വകുപ്പിന്‍റെ ആവശ്യം കമ്പനികൾക്ക് ബാധ്യത സൃഷ്‌ടിക്കുമെന്ന് വിദഗ്ദർ അഭിപ്രായപ്പെട്ടു. അപ്രതീക്ഷിതമായ ഈ നികുതി അത്തരം ബിസിനസ്സ് സ്ഥാപനങ്ങളുടെ വരുമാനത്തെ വരെ ബാധിക്കാമെന്നും നികുതി വിദഗ്ദർ കൂട്ടിചേർത്തു.
നിലവിൽ, ധാരാളം കമ്പനികൾ അവരുടെ അനുബന്ധ സ്ഥാപനങ്ങളെ ബ്രാൻഡ് നാമവും ലോഗോയും സൗജന്യമായി ഉപയോഗിക്കാൻ അനുവദിക്കുന്നുണ്ട്.
എന്നാൽ ബ്രാൻഡ്, ലോഗോ ഉപയോഗത്തിനായി കമ്പനികൾ തങ്ങളുടെ അനുബന്ധ സ്ഥാപനങ്ങളിൽ നിന്ന് പണം ഈടാക്കി 18 ശതമാനം ജിഎസ്ടി അടക്കണമെന്നുമാണ് നികുതി വകുപ്പിന്‍റെ ആവശ്യം