ന്യൂഡല്‍ഹി: 12 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. ഇത് സംബന്ധിച്ച നോട്ടീസ് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ ഫോറിന്‍ ട്രേഡിന് കൈമാറി. ടിനിഡാസോൾ, മെട്രോണിഡാസോൾ, അസൈക്ലോവിർ, വിറ്റാമിൻ ബിഐ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 എന്നിവ ഇതിൽ ഉൾപ്പെടുന്നു. പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മരുന്നുകള്‍ സൗജന്യമായി കയറ്റി അയക്കണമെന്നും കത്തില്‍ പറയുന്നു.
12 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ കയറ്റുമതി നിയന്ത്രണം നീക്കി
ടിനിഡാസോൾ, മെട്രോണിഡാസോൾ, അസൈക്ലോവിർ, വിറ്റാമിൻ ബിഐ, വിറ്റാമിൻ ബി 6, വിറ്റാമിൻ ബി 12 എന്നിവ ഇതിൽ ഉൾപ്പെടുന്നു. പാരാസെറ്റാമോളിന്‍റെ കയറ്റുമതിയിലുള്ള നിയന്ത്രണം നീക്കിയിട്ടില്ല.
12 ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ചേരുവകളുടെ കയറ്റുമതി നിയന്ത്രണം കേന്ദ്രം നീക്കി
എന്നാല്‍ പാരാസെറ്റാമോളിന്‍റെ കയറ്റുമതിയിലുള്ള നിയന്ത്രണം നീക്കിയിട്ടില്ല. മാര്‍ച്ച് ആറിനാണ് മരുന്നുകളുടെ കയറ്റുമതി നിര്‍ത്തി വെക്കുന്നതായി കേന്ദ്ര ഷിപ്പിംഗ്, കെമിക്കൽ, രാസവള സഹമന്ത്രി മൻസുഖ് മണ്ടാവിയ അറിയിച്ചത്. കൊവിഡ്-19ന്‍റെ പശ്ചാത്തലത്തിലായിരുന്നു തീരുമാനം.