കേരളം

kerala

ETV Bharat / business

ഒരു ദിവസത്തെ ബന്ദില്‍ നഷ്ടം 25000 കോടി

ഡല്‍ഹിയില്‍ അടക്കം ഏഴ് കോടി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിട്ടത്. സേനയുടെ ക്ഷേമത്തിനായി പ്രത്യക ഫണ്ട് രൂപീകരിക്കുമെന്നും സിഎഐറ്റി.

ഹര്‍ത്താല്‍

By

Published : Feb 19, 2019, 9:38 PM IST

പുല്‍വാമ ആക്രമത്തില്‍ പ്രതിക്ഷേധിച്ചുള്ള വ്യാപാരികളുടെ ഭാരത് ബന്ദില്‍ 25000 കോടിയുടെ നഷ്ടം. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. ഇരുപത്തിനാല് മണിക്കൂര്‍ ഹര്‍ത്താലില്‍ ഡല്‍ഹിയില്‍ അടക്കം ഏഴ് കോടി വ്യാപാര സ്ഥാപനങ്ങളാണ് അടച്ചിട്ടത്.

സേനയുടെ ക്ഷേമത്തിനായി പ്രത്യക ഫണ്ട് രൂപീകരിക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു. ഈ അടുത്തകാലത്തുണ്ടായതില്‍ വച്ച് ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പുല്‍വാമയില്‍ നടന്നത്. നാല്‍പത് സിആര്‍പിഎഫ് ജവാന്മാരായിരുന്നു അക്രമത്തില്‍ കൊല്ലപ്പെട്ടത്.

ABOUT THE AUTHOR

...view details