കേരളം

kerala

ETV Bharat / business

ശമ്പളം നല്‍കാന്‍ ബിഎസ്എന്‍എലിന് 1000 കോടി അനുവദിച്ചു

നിലവില്‍ 1,76,000 തൊഴിലാളികള്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ബിഎസ്എന്‍എല്‍

By

Published : Mar 14, 2019, 1:34 PM IST

ജീവനക്കാര്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം നല്‍കാനായി കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബിഎസ്എന്‍എലിനും, എംടിഎന്‍എലിനുമായി ആയിരം കോടി രൂപ അനുവദിച്ചു. 850 കോടി രൂപ ബിഎസ്എന്‍എലിനും 171 കോടി രൂപ എംടിഎന്‍എലിനുമായാണ് അനുവദിച്ചിരിക്കുന്നത്.

ഇതോടെ മാര്‍ച്ച് 21ന് മുമ്പ് തന്നെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളം ലഭ്യമാകുമെന്നും കമ്പനികള്‍ പറഞ്ഞു. നിലവില്‍ 1,76,000 തൊഴിലാളികള്‍ക്ക് ഫെബ്രുവരി മാസത്തെ ശമ്പളം ലഭിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ബിഎസ്എന്‍എലില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ടെലികോം മന്ത്രി മനോജ് സിംഹയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ചേര്‍ന്ന യോഗത്തിലാണ് കമ്പനികള്‍ക്ക് തുക കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

നേരത്തെ സാമ്പത്തിക ബാധ്യതമൂലം തൊഴിലാളികള്‍ക്ക് സ്വയം പിരിഞ്ഞ് പോകാന്‍ സാധിക്കുന്ന പദ്ധതിയും ബിഎസ്എന്‍എല്‍ അവതരിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details