ന്യൂഡല്‍ഹി: പാപ്പരത്ത നിയമം ( ഇന്‍സോള്‍വെന്‍സി ആന്‍റ് ബാന്‍ക്രിപ്റ്റ്സി കോഡ്) ഭേദഗതി ചെയ്യാനും ഇതിന്‍റെ റെസലൂഷന്‍ സമയപരിധി 270 ദിവസത്തില്‍ നിന്ന് 330 ആയി ഉയര്‍ത്താനും കേന്ദ്ര സര്‍ക്കാരിന്‍റെ അനുമതി. കോർപ്പറേറ്റ് പാപ്പരത്ത പരിഹാര ചട്ടക്കൂടിലെ നിർണായക വിടവുകൾ നികത്താനാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്
പാപ്പരത്ത നിയമം ഭേദഗതി ചെയ്യാന്‍ അനുമതി; സമയ പരിധി ഉയര്‍ത്തും
കോർപ്പറേറ്റ് പാപ്പരത്ത പരിഹാര ചട്ടക്കൂടിലെ നിർണായക വിടവുകൾ നികത്താനാണ് ഭേദഗതികൾ ലക്ഷ്യമിടുന്നത്
ഐബിസി ഭേദഗതി ചെയ്യാന്‍ അനുമതി; സമയ പരിധി ഉയര്‍ത്തും
ഇതിന് പുറമെ കോർപ്പറേറ്റ് ഇൻസോൾവെൻസി റെസല്യൂഷൻ പ്രോസസ്സിൽ (സിആർപി) നിന്ന് മൂല്യം വർധിപ്പിക്കാനും പുതിയ ഭേദഗതി സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. റെസല്യൂഷൻ പ്ലാനിന്റെ ഭാഗമായി ലയനം പോലുള്ള പുന സംഘടന പദ്ധതികൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തത വരുത്തേണ്ടതാണ് കൂടാതെ ഒരു എന്‍റിറ്റിക്കെതിരെ പാപ്പരത്ത പ്രക്രിയ ആരംഭിക്കുന്നതിനുള്ള ഒരു അപേക്ഷ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഒരു സമയപരിധി നൽകാനും പുതിയ ഭേദഗതിയില്‍ പറയുന്നു.