ന്യൂഡല്‍ഹി:സോഷ്യല്‍ മീഡിയാ പ്ലാറ്റ് ഫോമുകളായ ടിക് ടോകിനും ഹലോക്കും കേന്ദ്ര സര്‍ക്കാര്‍ നോട്ടീസയച്ചു. 21 ചോദ്യങ്ങളടങ്ങിയ നോട്ടീസാണ് കമ്പനികള്‍ക്ക് കൈമാറിയിരിക്കുന്നത്. തൃപ്തികരമായ മറുപടി നല്‍കിയില്ലെങ്കില്‍ കമ്പനികളെ ഇന്ത്യയില്‍ നിരോധിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
ടിക് ടോകിനും ഹലോക്കും കേന്ദ്രസര്‍ക്കാരിന്‍റെ നോട്ടീസ്
മറുപടി നല്‍കിയില്ലെങ്കില്‍ കമ്പനികളെ ഇന്ത്യയില്‍ നിരോധിക്കുമെന്നും നോട്ടീസില്‍ പറയുന്നു
ടിക് ടോകിനും ഹലോക്കും എതിരെ നോട്ടീസ്
ടിക് ടോകും ഹലോയും ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് സ്വദേശി ജാഗ്രൻ മഞ്ച് പ്രധാനമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയത്തിന്‍റെ നടപടി. ഇന്ത്യൻ ഉപയോക്താക്കളുടെ ഡാറ്റ നിലവിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും ഭാവിയിലും കൈമാറ്റം ചെയ്യില്ലെന്നും കമ്പനികളോട് സര്‍ക്കാര്‍ ഉറപ്പ് തേടിയിട്ടുണ്ട്. ഇതിന് പുറമെ മോര്‍ഫ് ചെയ്ത രാഷ്ട്രീയ പരസ്യങ്ങള്‍ നല്‍കിയെന്ന ആരോപണത്തിലും ഹലോയില്‍ നിന്ന് വിശദീകരണം ചോദിച്ചിരിക്കുന്നത്.