എറണാകുളം: സ്വർണവിലയില്‍ തുടർച്ചയായ മൂന്നാം ദിവസവും ഇടിവ് രേഖപ്പെടുത്തി. പവന് 240 രൂപ കുറഞ്ഞ് 37,840 രൂപയും ഒരു ഗ്രാമിന് 4,730 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയാണ് തിങ്കളാഴ്‌ച മുതൽ കുറഞ്ഞുതുടങ്ങിയത്.
യുക്രൈനെതിരായ റഷ്യയുടെ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സ്വർണ വില കുതിച്ച് ഉയര്‍ന്നിരുന്നു. ഓഹരി വിപണികളിൽ ഉൾപ്പടെ വിലയിടിവ് അനുഭവപ്പെട്ടതോടെ സുരക്ഷിത നിക്ഷേപമായി സ്വർണത്തെ കണക്കാക്കിയതോടെയാണ് വിലയില്‍ കുതിപ്പുണ്ടായത്.