അവധിക്കാലം ആരംഭിച്ചതോടെ വിദേശ യാത്രകള്‍ക്കുള്ള ചിലവുകള്‍ വര്‍ധിപ്പിച്ച് വിമാനക്കമ്പനികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ ടിക്കറ്റ് നിരക്കില്‍ രണ്ട് മുതല്‍ നാല് ഇരട്ടി വരെയാണ് വര്‍ധനവുണ്ടായിരിക്കുന്നത്.
വിദേശ യാത്രകള്‍ക്ക് ചിലവ് കൂടുന്നു - വിദേശയാത്ര
ഗള്‍ഫ് നാടുകളിലേക്കുള്ള ടിക്കറ്റ് നിരക്കിലാണ് കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
അവധിക്കാലങ്ങളില്‍ ടിക്കറ്റ് നിരക്കില്‍ ചെറിയ രീതിയിലുള്ള വില വര്‍ധനവ് സ്വഭാവികമാണ്. എന്നാല്‍ എത്യോപ്യയിലുണ്ടായ വിമാനാപകടത്തെ തുടര്‍ന്ന് 737 മാക്സ് 8 വിമാനങ്ങളുടെ സര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതോടെ മുപ്പതിലേറെ സര്‍വീസുകള്‍നിര്‍ത്തേണ്ടി വന്ന സാഹചര്യത്തിലാണ് ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്‍ഡിഗോ, ഖത്തര്‍ എയര്‍വേയ്സ്, എത്തിഹാദ്, സൗദി എയര്‍ലൈന്‍സ്, എയര്‍ ഇന്ത്യ എന്നീ കമ്പനികളെല്ലാം തന്നെ ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഗള്‍ഫ് നാടുകളിലേക്കുള്ള ടിക്കറ്റുകളുടെ നിരക്കിലാണ് ഏറ്റവും കൂടുതല്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.