കേരളം

kerala

ETV Bharat / business

കേന്ദ്ര ധനകാര്യമന്ത്രി നാളെ പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തും

വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ വായ്‌പ പലിശ, വായ്‌പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിന്‍റെ പുരോഗതി തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

By

Published : May 21, 2020, 7:36 AM IST

FM to meet PSU bank chiefs on Friday, to review credit flow  FM to meet PSU bank chiefs on Friday  Finance Minister Nirmala Sitharaman  Banking sector in India  business news  New Delhi  കേന്ദ്ര ധനകാര്യമന്ത്രി  റിവ്യൂ മീറ്റിങ്  നിർമല സീതാരാമൻ  പൊതുമേഖലാ ബാങ്ക് മേധാവികളുമായി നാളെ കൂടിക്കാഴ്‌ച  ക്രെഡിറ്റ് ഫ്ലോ  വീഡിയോ കോൺഫറൻസ്  ബാങ്കിങ് സെക്‌ടർ  ന്യൂഡൽഹി
കേന്ദ്ര ധനകാര്യമന്ത്രി നാളെ പൊതുമേഖലാ ബാങ്ക് മേധാവികളുമായി കൂടിക്കാഴ്‌ച നടത്തും

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പൊതുമേഖലാ ബാങ്ക് മേധാവികളുമായി നാളെ കൂടിക്കാഴ്‌ച നടത്തും. പൊതുമേഖലാ ബാങ്കുകൾ നേരിടുന്ന ക്രെഡിറ്റ് ഫ്ലോ അടക്കമുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനാണ് കൂടിക്കാഴ്‌ച. വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന കൂടിക്കാഴ്‌ചയിൽ വായ്‌പ പലിശ, വായ്‌പ തിരിച്ചടവ് സംബന്ധിച്ച മൊറട്ടോറിയത്തിന്‍റെ പുരോഗതി തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്യുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പൊതുമേഖലാ ധനകാര്യ സ്ഥാപനങ്ങളിലെ സിഇഒമാരും നാളെ ചേരുന്ന യോഗത്തിൽ പങ്കെടുക്കും.

ലോക്ക് ഡൗണിനെ തുടർന്ന് മാർച്ച് 27 ന് റിസർവ് ബാങ്ക് പലിശനിരക്ക് 75 ബേസിസ് പോയിന്‍റ് കുറക്കുകയും വായ്‌പക്കാർക്ക് ആശ്വാസം നൽകുന്നതിനായി ബാങ്കുകൾ മൂന്ന് മാസത്തെ മൊറട്ടോറിയം നൽകുമെന്നും ആർബിഐ പ്രഖ്യാപിച്ചിരുന്നു. കൊവിഡിനെ തുടർന്ന് പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ സാഹചര്യത്തിലാണ് യോഗം പ്രാധാന്യം അർഹിക്കുന്നത്.

ABOUT THE AUTHOR

...view details