2025ഓടെ എയര്‍ ടാക്സികള്‍ രംഗത്തിറക്കുമെന്ന പ്രഖ്യാപനവുമായി ജര്‍മ്മന്‍ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ലിലിയം. ആദ്യ എയര്‍ കാറിന്‍റെ നിര്‍മ്മാണം വിജയകരമായി പൂര്‍ത്തികരിച്ചതിന് ശേഷമാണ് കമ്പനിയുടെ ഈ പ്രഖ്യാപനം. 2025ഓടെ രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലെല്ലാം ഈ ടാക്സികള്‍ സര്‍വ്വീസിനെത്തിക്കുമെന്നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
2025ഓടെ പറക്കും ടാക്സികള്‍ രംഗത്തിറക്കുമെന്ന് ജര്‍മനി - germany
മണിക്കൂറില്‍ മൂന്നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കും
അഞ്ച് സീറ്റുകളാണ് വാഹനത്തിനുള്ളത്. ഇതിനോടകം തന്നെ ഊബര്‍ അടക്കമുള്ള കമ്പനികള്‍ എയര്‍ ടാക്സികളെ വിലക്കെടുക്കാന്‍ രംഗത്തെത്തിയിട്ടുണ്ട്. മണിക്കൂറില്‍ മൂന്നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനങ്ങള്‍ക്ക് സാധിക്കുമെന്നും ലിലിയം അവകാശപ്പെടുന്നു. ഡ്രോണ്‍ മാതൃകയില്‍ താഴെ നിന്നുകൊണ്ടായിരിക്കും ഈ വാഹനങ്ങള്‍ നിയന്ത്രിക്കുക. വാഹനത്തിന്‍റെ പരീക്ഷണ പറക്കലുകള്‍ ചൈനയിലെ മ്യൂണിക്കില്‍ പുരോഗമിക്കുകയാണ്.
ഊബര്‍, ഒല മാതൃകയില്‍ ഉള്ള മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി ഉപഭോക്താക്കള്‍ക്ക് എയര്‍ ടാക്സിയുടെ സര്‍വ്വീസുകളെ കുറിച്ച് അറിയാന്‍ സാധിക്കും. എയര്‍ ടാക്സിയുടെ ലാന്‍റിംഗ് സ്ഥലങ്ങളും സര്‍വ്വീസ് പാതകളും എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ദൂരവുമെല്ലാം ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി അറിയാവുന്നതാണ്