കേരളം

kerala

ETV Bharat / business

ഇപിഎഫ് പലിശ നിരക്ക് കൂട്ടിയേക്കില്ല - തൊഴിലാളി

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപത്തിനുള്ള പലിശ നിരക്കില്‍ മാറ്റമുണ്ടാകില്ലെന്ന് സൂചന. ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ നിരക്ക് 8.55 ശതമാനമായി നിലനിര്‍ത്താനാകും ശ്രമം.

തൊഴിലാളികള്‍ക്കുള്ള പ്രൊവിഡന്‍റ് ഫണ്ട്

By

Published : Feb 12, 2019, 7:09 PM IST

അന്തിമ തീരുമാനം ഫെബ്രുവരി 21ന് ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന്‍റെ യോഗത്തില്‍ ഉണ്ടായേക്കും. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഇപിഎഫില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു 2017-18 സാമ്പത്തിക വര്‍ഷത്തില്‍ നല്‍കിയത്. 2016-17 ല്‍ 8.65 ശതമാനവും 2015-16 ല്‍ 8.8 ശതമാനവുമായിരുന്നു നിരക്ക്. 2013-14, 2014-15 വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനവും 2012-13 ല്‍ 8.5 ശതമാനമായിരുന്നു നിരക്ക്.

ABOUT THE AUTHOR

...view details