രാജ്യത്ത് ഇലക്ട്രോണിക് വാഹനങ്ങളുടെ വില്‍പന പ്രോത്സാഹിപ്പിക്കാനായുള്ള ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആൻഡ് ഇലക്ട്രിക് വെഹിക്കിൾസ് (ഫെയിം) പദ്ധതിക്ക് പതിനായിരം കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍
ഇലക്ട്രോണിക് വാഹനങ്ങള്‍ക്കായി 10000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം - ഇലക്ട്രോണിക് വാഹനങ്ങള്‍
2015 ഏപ്രിലില്‍ 895 കോടി ചിലവില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയിരുന്നു. ഇതിന്‍റെ വിപുലീകരിച്ച രൂപമാണ് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുക.
പദ്ധതിയുടെ രണ്ടാം ഘട്ടത്തിനായാണ്തുക വിലയിരുത്തുക. 2015 ഏപ്രിലില്‍ 895 കോടി ചിലവില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം നടപ്പാക്കിയിരുന്നു. ഇതിന്‍റെ വിപുലീകരിച്ച രൂപമാണ് രണ്ടാംഘട്ടത്തില്‍ നടപ്പിലാക്കുക. മൂന്ന് വര്‍ഷമായിരിക്കുംപദ്ധതിയുടെ കാലാവധി. പത്ത് ലക്ഷം ഇരുചക്രവാഹനങ്ങളും അഞ്ച് ലക്ഷം മുചക്രവാഹനങ്ങള്‍ 5,5000 നാലുചക്രവാഹനങ്ങള്‍ 7000 ബസുകള്‍ എന്നിവയെ ഫെയിം 2 പദ്ധതി പിന്‍താങ്ങും.
വാഹനങ്ങള്‍ക്ക് ചാര്‍ജിങ് സംവിധാനം ഒരുക്കാനായുള്ള തുകയും പദ്ധതിയില്‍ നിന്ന് വകയിരുത്തും ഏകദേശം 2700ഓളം ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.