രാജ്യത്തെ ആറ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കായി 225 ഓളം ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കാനൊരുങ്ങി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ. ഡ്രൈവര്‍ ഉള്‍പ്പെടെ 32 പേര്‍ക്ക് ഇരിക്കാന്‍ സാധിക്കുന്ന ബസുകളുടെ ഓര്‍ഡറുകളാണ് ടാറ്റ സ്വീകരിച്ചിരിക്കുന്നത്.
ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കായി ഇലക്ട്രോണിക് ബസുകള്‍ നിര്‍മ്മിക്കാനൊരുങ്ങി ടാറ്റ - ബസ്
ഒറ്റത്തവണ ചാര്‍ജ് ചെയ്യുമ്പോള്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇരുപത് ശതമാനം ഊര്‍ജം ലാഭിക്കാന്‍ ടാറ്റാ ബസുകള്‍ക്ക് സാധിക്കുമെന്നും കമ്പനി
ഒറ്റത്തവണ ചാര്‍ജ് ചെയ്യുന്നതിലൂടെ 150 കിലോമീറ്ററാണ് സഞ്ചരിക്കാന്‍ സാധിക്കുക. മറ്റ് ഇലക്ട്രിക് ബസുകളെ അപേക്ഷിച്ച് ഇരുപത് ശതമാനം ഊര്‍ജം ലാഭിക്കാന്‍ ടാറ്റയുടെ ബസുകള്‍ക്ക് സാധിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രോണിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമായതിനാല്‍ ഇവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര ഗവണ്‍മെന്‍റ് നേരത്തെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു.
കര്‍ണാടകയിലെ ധര്‍വാഡ് പ്ലാന്‍റിലാണ് നിലവില്‍ ബസുകളുടെ നിര്‍മ്മാണം നടക്കുന്നത്. സാധാരണ ബസിന് പുറമെ മിനി ബസുകള്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുള്ളതായും കമ്പനി അധികൃതര്‍ പറയുന്നു.