ന്യൂഡല്‍ഹി: സര്‍ക്കാരിന്‍റെ പുതിയ ഇ-കൊമേഴ്സ് നയത്തില്‍ ഇ-റീടെയില്‍ കമ്പനികള്‍ക്കുള്ള ആശങ്കകള്‍ അടുത്ത പത്ത് ദിവസത്തിനുള്ളില്‍ അറിയിക്കണമെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയല്‍. മന്ത്രിയും ഇ-കൊമേഴ്‌സ് വ്യവസായ പ്രതിനിധികളും തമ്മിൽ തിങ്കളാഴ്ച നടന്ന കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
ഇ-കൊമേഴ്സ് നയത്തില്‍ കമ്പനികള്‍ക്ക് ആശങ്ക രേഖപ്പെടുത്താം; പിയുഷ് ഗോയല്‍ - ഇ-കൊമേഴ്സ്
വിഷയത്തെ സംബന്ധിച്ച് വിശദമായി പരിശോധിക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കനുന്‍ഗോ ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.
ഇ-കൊമേഴ്സ് നയത്തില്‍ കമ്പനികള്‍ക്ക് ആശങ്ക രേഖപ്പെടുത്താം; പിയുഷ് ഗോയല്‍
ഡിപ്പാര്‍ട്ട്മെന്‍റ് ഫോര്‍ പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍റ് ഇന്‍റേണല്‍ ട്രേഡിന് മുന്നിലാണ് ആശങ്കകള്‍ രേഖപ്പെടുത്തേണ്ടത്. ആര്‍ബിഐ പുറത്തിറക്കിയ പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് പല കമ്പനികളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രി പുതിയ തീരുമാനം അറിയിച്ചത്. വിഷയത്തെ സംബന്ധിച്ച് പരിശോധിക്കുമെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ ബിപി കനുന്‍ഗോ ഉറപ്പ് നല്‍കിയതായും മന്ത്രി പറഞ്ഞു.