ന്യൂഡല്‍ഹി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പൊതു ബജറ്റിനെ സംബന്ധിച്ച് പാര്‍ലമെന്‍റിലെ ചര്‍ച്ചകള്‍ ജൂലൈ എട്ടിന് ആരംഭിക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. ജൂലൈ അഞ്ചിനാണ് ബജറ്റ് അവതരിപ്പിക്കുക. തുടര്‍ന്ന് ഗ്രാന്‍റുകൾക്കായുള്ള വോട്ടെടുപ്പ് ജൂലൈ 11-17 നും ഇടയില്‍ നടക്കും എന്നും ധനമന്ത്രാലയം വെളിപ്പെടുത്തി.
ബജറ്റ് സംബന്ധിച്ച ചർച്ചകൾ ജൂലൈ എട്ടിന് ആരംഭിക്കും: ധനമന്ത്രാലയം - ചര്‍ച്ച
ജൂലൈ അഞ്ചിനാണ് ബജറ്റ് അവതരിപ്പിക്കുക.
ബജറ്റ് സംബന്ധിച്ച ചർച്ചകൾ ജൂലൈ എട്ടിന് ആരംഭിക്കും: ധനമന്ത്രാലയം
ധനമന്ത്രി എന്ന നിലയില്‍ ആദ്യമായി എത്തുന്ന നിര്‍മ്മല സീതാരാമന്‍ മുന്നില്‍ വലിയ കടമ്പകളാണ് ഉള്ളത്. ലോകത്തെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയെന്ന സ്ഥാനം മെയ് മാസത്തിൽ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഇത് തിരിച്ചുപിടിക്കുകയും മാന്ദ്യത്തിന്‍റെ വക്കില്‍ നിന്ന് ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയെ കരകയറ്റുകയും ചെയ്യണം. കഴിഞ്ഞ വര്‍ഷം ജിഡിപി കുറഞ്ഞതും ധനമന്ത്രിയെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്.