അടുത്ത സാമ്പത്തിക വർഷത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനത്തിന്‍റെ 3.4 ശതമാനത്തിൽ ധനകമ്മി പിടിച്ചു നിർത്തുകയെന്ന ലക്ഷ്യം കേന്ദ്ര സർക്കാരിന് പ്രയാസകരമാകുമെന്ന് മൂഡിസ് ഇൻവസ്റ്റേർസ് സർവീസ് വിലയിരുത്തൽ.
ഉയർന്ന ചെലവും കുറഞ്ഞ വരുമാന വളർച്ചയും ലക്ഷ്യം കൈവരിക്കാൻ തടസ്സാകുമെന്ന് മൂഡിസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വായ്പാ ഭാരം ജിഡിപിയുമായുള്ള അനുപാതത്തിൽ പരിഗണിക്കുമ്പോൾ കൂടുതലാണ്.