കേരളം

kerala

ETV Bharat / business

നോട്ട് നിരോധനത്തിന് ആര്‍ബിഐയുടെ അനുമതിയുണ്ടായിരുന്നില്ലെന്ന് വിവരാവകാശ രേഖ - ആര്‍ബിഐ

നോട്ട് നിരോധനത്തിന് മുമ്പ് നടന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ നടപടി സമ്പദ്ഘടനയ്ക്ക് ദോഷം ചെയ്യുമെന്നും കള്ളപ്പണം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

ആര്‍ബിഐ

By

Published : Mar 12, 2019, 9:03 AM IST

രാജ്യത്ത് നടന്ന നോട്ട് നിരോധനം റിസര്‍വ് ബാങ്കിന്‍റെ അനുമതി ലഭിക്കാതെയായിരുന്നെന്ന് വിവിരാവകാശ രേഖകള്‍. 2016 നവംബര്‍ എട്ടിന് പ്രഖ്യാപിച്ച നോട്ട് നിരോധനം പൊതുതാത്‌പര്യം മുൻനിർത്തി ഡിസംബര്‍ 15 നാണ് ആര്‍ബിഐ അംഗീകരിച്ചതെന്നും രേഖകള്‍ സൂചിപ്പിക്കുന്നു.

നോട്ട് നിരോധനത്തിന് മുമ്പ് നടന്ന ആര്‍ബിഐ ബോര്‍ഡ് യോഗത്തില്‍ നടപടി സമ്പദ്ഘടനയ്ക്ക് ദോഷം ചെയ്യുമെന്നും കള്ളപ്പണം നിയന്ത്രിക്കാന്‍ സാധിക്കില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലും നിലവിലെ ഗവര്‍ണറായ ശക്തികാന്ത ദാസും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. അഞ്ചുവർഷത്തിനുള്ളിൽ അഞ്ഞൂറിന്‍റെയും ആയിരത്തിന്‍റെയും നോട്ടുകളിൽ വൻവർധന ഉണ്ടായിരിക്കുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടുനിരോധിക്കുന്നതിന് ധനമന്ത്രാലയം ആർബിഐയുടെ അനുമതി തേടിയത്. രാജ്യത്ത് മൊത്തം 400 കോടിയുടെ കള്ളപ്പണമാണ് ക്രയവിക്രയം ചെയ്യപ്പെടുന്നതെന്നും ധനമന്ത്രാലയം പറഞ്ഞിരുന്നു.

എന്നാല്‍ കള്ളപ്പണങ്ങളുടെ ബഹുഭൂരിപക്ഷം ഇടപാടുകളും സ്വര്‍ണ്ണത്തിലും വസ്തു ഇടപാടുകളിലും നടക്കുമ്പോള്‍ കറന്‍സി രൂപത്തിലുള്ള കള്ളപ്പണം നാമമാത്രമാണെന്നും ഇത് പിടികൂടുന്നതിനായി നോട്ട് നിരോധിക്കുന്നതിന് പ്രസക്തി ഇല്ലെന്നായിരുന്നു ആര്‍ബിഐയുടെ നിലപാട്. തുടര്‍ന്ന് നിരോധിച്ച നോട്ടുകളില്‍ 99 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയത് ആർബിഐയുടെ നിലപാട് സാധൂകരിക്കുന്നതായിരുന്നു.

ABOUT THE AUTHOR

...view details