കേരളം

kerala

ETV Bharat / business

ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്ക് പത്ത് വര്‍ഷം തടവ്

ക്രിപ്റ്റോകറന്‍സികളുടെ ഉപയോഗം കള്ളപ്പണം വര്‍ധിക്കാന്‍ സഹായിക്കുന്നു എന്ന് കണ്ടാണ് പുതിയ നിയമനടപടി

By

Published : Jun 8, 2019, 1:17 PM IST

ക്രിപിറ്റോ കറന്‍സി ഇടപാടുകള്‍ക്ക് പത്ത് ലക്ഷം തടവ്

ന്യൂഡല്‍ഹി: ബിറ്റ് കോയിന്‍ അടക്കമുള്ള ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ക്കും, കൈവശം വെക്കുന്നതിനും പത്ത് വര്‍ഷത്തെ തടവ് ശിക്ഷ ഏര്‍പ്പെടുത്തും. ക്രിപ്റ്റോകറന്‍സി നിരോധന നിയമപ്രകാരമുള്ള ഡിജിറ്റല്‍ കറന്‍സി ഡ്രാഫ്റ്റ് ബില്ലിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരിക്കുന്നത്.

ക്രിപ്റ്റോകറന്‍സി ഇടപാടുകള്‍ ജാമ്യം ലഭിക്കാത്ത കുറ്റമായാണ് പരിഗണിക്കുന്നത്. ക്രിപ്റ്റോ കറന്‍സികളുടെ ഉപയോഗം കള്ളപ്പണം വര്‍ധിക്കാന്‍ സഹായിക്കുന്നു എന്ന് കണ്ടാണ് പുതിയ നിയമനടപടി. ഇന്‍കം ടാക്സ് ഡിപ്പാര്‍ട്ട്മെന്‍റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആന്‍റ് കസ്റ്റംസ് തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ക്രിപ്റ്റോകറന്‍സി നിരോധനത്തിന് അംഗീകാരം നൽകിയിരുന്നു.

ഡിജിറ്റല്‍ പണമിടപാട് നടത്തുന്നവര്‍ക്കായി ആര്‍ബിഐയുമായി ആലോചിച്ച ശേഷം ഇന്ത്യക്ക് സ്വന്തമായി ഡിജിറ്റല്‍ പണം പുറത്തിറക്കാന്‍ ആലോചനയുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

ABOUT THE AUTHOR

...view details