ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ ഹുവാവേയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കന്‍ നടപടിയില്‍ തിരിച്ചടിയുമായി ചൈന. അമേരിക്കന്‍ ഇലക്ടോണിക് നിര്‍മ്മാതാക്കളായ ആപ്പിളിനെ ബഹിഷ്ക്കരിക്കാന്‍ ആവശ്യപ്പെട്ടാണ് ചൈനയില്‍ പ്രതിഷേധം ശക്തമാകുന്നത്.
ആപ്പിള്‍ ഉല്പന്നങ്ങളെ ബഹിഷ്ക്കരിക്കാനാവശ്യപ്പെട്ട് ചൈനയില്‍ പ്രതിഷേധം - ചൈന
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വൈബോയിലാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്
ചൈനീസ് സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വൈബോയിലാണ് ഇത്തരത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമാകുന്നത്. ചൈനീസ് ഉല്‍പന്നങ്ങളെ അമേരിക്ക തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഇവരുടെ ആരോപണം. നേരത്തെ വാണിജ്യ യുദ്ധം ശക്തമാക്കി ഇരു രാജ്യങ്ങളും പരസ്പരം ഉല്‍പന്നങ്ങള്‍ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇരു രാജ്യങ്ങളും വീണ്ടും വന്നിരിക്കുന്നത്.
നേരത്തെ ക്വാല്‍കോം ഉള്‍പ്പെടുത്തിയതിനാല്‍ ആപ്പിള്‍ ഫോണുകള്‍ക്ക് ചൈനീസ് കോടതി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് പുതിയ അപ്ഡേഷന്‍ കൊണ്ടുവന്നതിനെ തുടര്‍ന്നാണ് നിരോധനത്തെ ആപ്പില്‍ മറികടന്നത്.