കേരളം

kerala

ETV Bharat / business

ബാധ്യത വെളിപ്പെടുത്തി അനിൽ അംബാനി: ചൈനീസ് ബാങ്കുകൾക്ക് മാത്രം 2.1 ബില്യൺ

ചൈന ഡെവലപ്മെന്‍റ് ബാങ്ക്, ഇൻഡസ്ട്രിയൽ ആന്‍റ് കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് ചൈന, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകളാണ് പട്ടികയിൽ ഉള്ളത്.

ചൈനീസ് ബാങ്കുകൾക്ക് മാത്രം 2.1 ബില്യൺ

By

Published : Jun 18, 2019, 4:06 PM IST

ന്യൂഡൽഹി: ബാധ്യത വെളിപ്പെടുത്തി അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻ. ചൈനയിലെ പ്രമുഖ ധനകാര്യ സ്ഥാപനങ്ങളിൽ മാത്രമായി 2.1 ബില്യൺ ഡോളാണ് കമ്പനി നൽകാനുള്ളത്. ചൈന ഡെവലപ്മെന്‍റ് ബാങ്ക്, ഇൻഡസ്ട്രിയൽ ആന്‍റ് കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് ചൈന, എക്സിം ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകളാണ് പട്ടികയിൽ ഉള്ളത്.

ചൈനീസ് സർക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ചൈന ഡെവലപ്മെന്‍റ് ബാങ്കിന് 9860 കോടിയും എക്സിം ബാങ്ക് ഓഫ് ചൈനയ്ക്ക് 3,360 കോടിയും ഇൻഡസ്ട്രിയൽ ആന്‍റ് കൊമേഴ്ഷ്യൽ ബാങ്ക് ഓഫ് ചൈനയ്ക്ക് 1,554 കോടി രൂപയുമാണ് നൽകാനുള്ളത്. എന്നാൽ കമ്പനി പുറത്തുവിട്ട കണക്കുകൾ പ്രകാരം 57382 കോടിയാണ് പല ധനകാര്യ സ്ഥാപനങ്ങൾക്കുമായി കമ്പനി നൽകാനുള്ളത്.

ടെലികോം കമ്പനിയുടെ ആസ്തികൾ വിൽക്കാനും കടം വീട്ടാനും അനിൽ അംബാനി ശ്രമിച്ചിരുന്നു. സഹായത്തിനായി അനിൽ അംബാനിയുടെ മുതിർന്ന സഹോദരനും റിലയൻസ് ജിയോ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനുമായ മുകേഷ് അംബാനി 17,300 കോടിയുടെ ഇടപാട് ഉറപ്പിച്ചിരുന്നു. എന്നാൽ നിയന്ത്രണ തടസ്സങ്ങൾ മുഖേന ഇടപാട് ഉറപ്പിക്കാൻ കഴിഞ്ഞിരുന്നില്ല.

റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വീഡിഷ് കമ്പനിയായ എറിക്‌സണന് അനിൽ അംബാനി നൽകാനുണ്ടായിരുന്ന 462 കോടി രൂപ നൽകിയില്ലെങ്കില്‍ മൂന്ന് മാസം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് സുപ്രീം കോടതി വിധിച്ചിരുന്നു. അതേ സമയം നല്‍കാനുള്ള 462 കോടി രൂപ നല്‍കി ജയിലില്‍ പോകുന്നത് ഒഴിവാക്കിയത് സഹോദരൻ മുകേഷ് അംബാനിയാണ്. 2013 ലെ കരാര്‍ പ്രകാരം റിലയന്‍സ് കമ്യൂണിക്കേഷന്‍സ് സ്വീഡിഷ് കമ്പനിയായ എറിക്‌സണ് നല്‍കാനുണ്ടായിരുന്ന 1600 കോടി രൂപയുമായി ബന്ധപ്പെട്ടുണ്ടായിരുന്ന കേസിലാണ് സുപ്രീം കോടതിയുടെ വിധിവന്നത്.

ABOUT THE AUTHOR

...view details