ബെയ്ജിങ്: അമേരിക്കയും ചൈനയും തമ്മില്‍ നടക്കുന്ന വ്യാപാര യുദ്ധത്തെ നേരിടാന്‍ ഏഷ്യന്‍ രാജ്യങ്ങളോട് സഹായമര്‍ഥിച്ച് ചൈനീസ് വിദേശകാര്യമന്ത്രി വാങ് യി. കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായി കോ - ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലാണ് ഇദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്.
വ്യാപാര യുദ്ധം നേരിടാന്‍ ഏഷ്യന്‍ രാജ്യങ്ങളോട് സഹായം അഭ്യര്‍ഥിച്ച് ചൈന - വ്യാപാര യുദ്ധം
കഴിഞ്ഞ ദിവസം നടന്ന ഷാങ്ഹായി കോ -ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ യോഗത്തിലാണ് ഇദ്ദേഹം സഹായം അഭ്യര്‍ഥിച്ചത്
യോഗത്തില്‍ ഏഷ്യയിലെ വിവിധ എട്ട് രാജ്യങ്ങളുടെ പ്രതിനിധികളാണ് പങ്കെടുക്കാനെത്തിയത്. ഞങ്ങള്‍ ആഗ്രഹിക്കുന്നത് വിശാല അര്‍ഥത്തിലുളള സഹായമാണെന്നും ഏകപക്ഷീയമായ വ്യാപാര ക്രമത്തിന് ചൈന തയ്യാറല്ലെന്നും അമേരിക്കയുടെ സമ്മര്‍ദ്ദത്തെ പ്രതിരോധിക്കാന്‍ സഹായം വേണമെന്നുമാണ് വാങ് യിയ പറഞ്ഞത്.
വ്യാപാര യുദ്ധം കനത്തതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും ഉല്‍പന്നങ്ങള്‍ക്ക് ഇറക്കുമതി തീരുവ പല മടങ്ങ് വര്‍ധിപ്പിച്ചിരുന്നു. ഇവര്‍ തമ്മിലുള്ള വ്യാപാര യുദ്ധം ആഗോള വ്യാപാരത്തെയും പ്രതിസന്ധിയിലാക്കുന്നുണ്ട്.