ന്യൂഡല്‍ഹി: ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതിന്‍റെ ഭാഗമായി ഒക്ടോബറില്‍ കശ്മീരില്‍ നിക്ഷേപ ഉച്ചകോടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയിലെ എല്ലാ വ്യവസായ പ്രമുഖരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്നും സൂചനയുണ്ട്.
കശ്മീരില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം - കേന്ദ്ര സര്‍ക്കാര്‍
ഒക്ടോബറില്‍ കശ്മീരില്‍ നിക്ഷേപ ഉച്ചകോടി ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
കശ്മീരില്‍ കൂടുതല്‍ നിക്ഷേപത്തിനൊരുങ്ങി കേന്ദ്രം
എന്നാല്‍ ഉച്ചകോടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഇതുവരെയും ഉണ്ടായിട്ടില്ല. കശ്മീയിരല്ലാത്ത നിക്ഷേപകരെ കശ്മീരില്‍ നിന്ന് അകറ്റിയതില്‍ ആര്‍ട്ടില്‍ 370ന് പ്രധാന പങ്ക് ഉണ്ടായിരുന്നു എന്ന് കേന്ദ്രം വെളിപ്പെടുത്തിയിരുന്നു. ഇനി ആ തടസം ഉണ്ടാകില്ല താല്‍പര്യമുള്ളവര്‍ക്ക് ഇവിടെ നിക്ഷേപിക്കാനുള്ള അവസരം ഉണ്ടാകും എന്ന സൂചനയും കേന്ദ്രം ശക്തമായി നല്‍കിയിട്ടുണ്ട്.