കേരളം

kerala

ETV Bharat / business

സെബിയുടെ മിച്ചധനത്തില്‍ കണ്ണുംനട്ട് കേന്ദ്ര സര്‍ക്കാര്‍ - central government

മിച്ചധനത്തില്‍ 75 ശതമാനം കൈമാറണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം.

സെബിയുടെ മിച്ചധനത്തില്‍ കണ്ണുംനട്ട് കേന്ദ്ര സര്‍ക്കാര്‍

By

Published : Jul 12, 2019, 12:57 PM IST

മുംബൈ: ആര്‍ബിഐയുടെ കരുതല്‍ ധനം ആവശ്യപ്പെട്ടതിന് ശേഷം സെബിയുടെ (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) മിച്ചധനവും ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍. മിച്ചധനത്തില്‍ 75 ശതമാനം കൈമാറണമെന്നാണ് കേന്ദ്രത്തിന്‍റെ ആവശ്യം. തുക സര്‍ക്കാരിന് കൈമാറണമെന്ന ആവശ്യം നേരത്തെ ബജറ്റ് അവതരിപ്പിച്ചപ്പോള്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സൂചിപ്പിച്ചിരുന്നു. ഇതിന് പുറമെ സെബിയുടെ ചിലവുകള്‍ക്ക് സര്‍ക്കാരിന്‍റെ അനുമതി തേടണമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കത്തില്‍ പ്രതിഷേധവുമായി സെബി ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. പുതിയ നിര്‍ദേശം സെബിയുടെ സ്വതന്ത്രാധികാരത്തെ കാര്യമായി ബാധിക്കുമെന്നാണ് ഇവര്‍ പറയുന്നത്. ഈ നിര്‍ദേശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സെബി എംപ്ലോയീസ് അസോസിയേഷന്‍ ധനമന്ത്രി നിര്‍മല സീതാരാമനും പ്രധാനമന്ത്രിയുടെ ഓഫീസിനും കത്തെഴുതി. നിലവിലെ വ്യവസ്ഥ അനുസരിച്ച് സെബിയുടെ വരുമാനം മുഴുവന്‍ പൊതുനിധിയില്‍ നിക്ഷേപിക്കണം. ഈ തുക കൊണ്ടാണ് ഇവയുടെ നടത്തിപ്പും ജീവനക്കാരുടെ ശമ്പളവും അടക്കമുള്ള പ്രധാന ചിലവുകള്‍ വഹിക്കുന്നത്. കേന്ദ്രത്തിന്‍റെ നിര്‍ദേശം നടപ്പിലായാല്‍ ഒരു പക്ഷെ സെബിയുടെ പ്രവര്‍ത്തനത്തെ തന്നെ കാര്യമായി ബാധിക്കാന്‍ ആണ് സാധ്യത.

ABOUT THE AUTHOR

...view details