ന്യൂഡൽഹി: കഫെ കോഫി ഡേയുടെ ഗ്ലോബല്‍ വില്ലേജ് ടെക്‌പാര്‍ക്കിന്‍റെ ഓഹരി വില്‍പന ആരംഭിച്ചതോടെ കടബാധ്യത 1000 കോടി രൂപയായി കുറഞ്ഞുവെന്ന് കോഫി ഡേ എന്‍ർപ്രൈസസ് അറിയിച്ചു. രാജ്യത്തെ പ്രമുഖ കോഫി നിര്‍മ്മാണ ശ്യംഖലയായ കഫെ കോഫി ഡേ തങ്ങളുടെ ആസ്ഥാനമായ ബംഗളൂരുവിലെ ഗ്ലോബല്‍ വില്ലേജ് ടെക്‌പാര്‍ക്ക് വില്‍ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട് വന്നിരുന്നു. ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം കഫെ കോഫി ഡേക്ക് 3000 കോടി രൂപക്കടുത്ത് കടബാധ്യത ഉണ്ടായിരുന്നു. കോഫി ഡേ എന്‍ർപ്രൈസസ് സ്ഥാപകൻ വി ജി സിദ്ധാർഥ ആത്മഹത്യ ചെയ്ത് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോഴാണ് സുപ്രധാനമായ പുതിയ തീരുമാനം നടന്നത്.
കഫെ കോഫി ഡേയുടെ കടബാധ്യത 1000 കോടി രൂപയായി കുറഞ്ഞു - bangaluru
ജൂലൈ 31 വരെയുള്ള കണക്കുപ്രകാരം കഫെ കോഫി ഡേ ഗ്രൂപ്പിന് 3000 കോടി രൂപയോളം കടബാധ്യത ഉണ്ടായിരുന്നു.
കഫെ കോഫി ഡേ
ആത്മഹത്യക്ക് മുമ്പ് സിദ്ധാര്‍ഥ എഴുതിയ കത്തില്‍ അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി പരാമര്‍ശിച്ചിരുന്നു. അടുത്ത 30-45 ദിവസങ്ങള്‍ക്കുള്ളില്‍ വില്‍പന പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. കഴിഞ്ഞ മാസമാണ് മംഗളൂരുവിന് സമീപത്തെ നദിയില്‍ നിന്ന് സിദ്ധാര്‍ഥയുടെ മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് ജൂലൈ 31 ന് സ്വതന്ത്ര ഡയറക്ടർ എസ് വി രംഗനാഥിനെ കമ്പനിയുടെ ഇടക്കാല ചെയർമാനായി നിയമിക്കുകയായിരുന്നു.