ന്യൂഡല്‍ഹി: ഇന്ത്യയിലെ ആറോളം വിമാനത്താവളങ്ങള്‍ അടുത്തമാസം അദാനി ഗ്രൂപ്പിന് കൈമാറിയേക്കും. തിരുവനന്തപുരം, മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ എന്നീ വിമാനത്താവളങ്ങളാണ് 50 വര്‍ഷത്തെ നടത്തിപ്പിനായി അദാനിക്ക് എന്‍റർപ്രൈസസിന് കൈമാറുന്നത്.
ആറ് വിമാനത്താവളങ്ങള്‍ ജൂലൈയില്‍ അദാനിക്ക് കൈമാറും - airports
തിരുവനന്തപുരം, മംഗളൂരു, ലഖ്നൗ, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ എന്നീ വിമാനത്താവളങ്ങളാണ് അദാനിക്ക് കൈമാറുക
ലേലത്തില്‍ വിമാനത്താവളങ്ങളുടെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പ് സ്വന്തമാക്കിയെങ്കിലും ഇതിനായുള്ള നടപടിക്രമങ്ങളൊന്നും വ്യോമയാന മന്ത്രാലയം പൂർത്തികരിച്ചിരുന്നില്ല. എന്നാല്‍ വീണ്ടും മോദി മന്ത്രിസഭ കേന്ദ്രത്തില്‍ അധികാരമേറ്റതോടെ എത്രയും വേഗം ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.
കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ എതിര്‍പ്പിനെ മറികടന്നാണ് വിമാനത്തവളത്തിന്‍റെ നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറിയത്. ഇടപാട് വഴി പ്രതിവര്‍ഷം ഏകദേശം 1300 കോടി രൂപയുടെ ലഭിക്കുമെന്നാണ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രതീക്ഷ. ഈ പണം മറ്റ് വിമാനത്താവളുടെ നവീകരണത്തിനി ഉപയോഗിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.