കേരളം

kerala

ETV Bharat / business

വില വര്‍ധിപ്പിച്ച മരുന്ന് കമ്പനികള്‍ക്കെതിരെ അമേരിക്ക - pharmacy

അമേരിക്കയിലെ 40 ഓളം സ്‌റ്റേറ്റുകളാണ് കമ്പനികള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

വില വര്‍ധിപ്പിച്ച മരുന്ന് കമ്പനികള്‍ക്കെതിരെ അമേരിക്ക

By

Published : May 14, 2019, 8:42 PM IST

ഇന്ത്യന്‍ ബ്രാന്‍റുകള്‍ ഉള്‍പ്പെടെ നിരവധി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്കെതിരെ നടപടിയുമായി അമേരിക്ക. കമ്പനികള്‍ ചേര്‍ന്ന് ജനറിക് മരുന്നുകള്‍ക്ക് വില വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് അമേരിക്കയിലെ 40 ഓളം സ്‌റ്റേറ്റുകള്‍ കമ്പനികള്‍ക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്.

സണ്‍ ഫാര്‍മയുടെ കീഴിലുള്ള യുഎസിലെ ടാരോ, സൈഡസ്, ലൂപിന്‍, ഡോ റെഡ്ഡീസ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികള്‍ക്കും ടെവ, ഫിസര്‍, സാന്‍റോസ് തുടങ്ങിയ അമേരിക്കന്‍ കമ്പനികള്‍ക്കുമെതിരെയാണ് നടപടി. ഇതേ തുടര്‍ന്ന് കമ്പനികളുടെ ഓഹരികള്‍ക്കും കുത്തനെ വില ഇടിഞ്ഞു. ബോംബെ സ്‌റ്റോക് എക്‌സേഞ്ച് നാലു മുതല്‍ ഒന്‍പത് ശതമാനം വരെ വിലത്തകര്‍ച്ചയാണ് ഫാര്‍മ കമ്പനികള്‍ നേരിട്ടത്. സണ്‍ഫാര്‍മയുടെ ഓഹരി വില പത്തു ശതമാനവും ഇടിഞ്ഞു.

മരുന്നുകള്‍ക്ക് ആയിരം ശതമാനത്തോളം വില വര്‍ധിപ്പിച്ചുവെന്നാണ് ആരോപണം. എച്ച്‌ഐവി, ഡയബറ്റിസ്, ആസ്തമ, കൊളസ്‌ട്രോള്‍, ഓറല്‍ ആന്റിബയോട്ടിക്‌സ്, കാന്‍സറിനുള്ള മരുന്ന് തുടങ്ങി 300 ലേറെ മരുന്നുകളുടെ വിലയിലാണ് വിവധ കമ്പനികള്‍ മാറ്റം വരുത്തിയത്.

ABOUT THE AUTHOR

...view details