സ്വിഫ്റ്റ് മെസ്സേജിങ് സോഫ്റ്റ്‌വെയർ ഉപയോഗിത്തിന്‍റെ മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയ നാല് ബാങ്കുകൾക്ക് 11 കോടി രൂപ പിഴ ചുമത്തി ആർബിഐ. കർണാടക ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക് എന്നിവക്കാണ് ആര്‍ബിഐ പിഴ ചുമത്തിയത്.
രാജ്യത്തെ നാല് ബാങ്കുകള്‍ക്ക് 11 കോടി പിഴയിട്ട് ആര്‍ബിഐ
കര്‍ണാടക ബാങ്കിന് നാല് കോടിയും യുണൈറ്റഡ്, ഇന്ത്യന്‍ ഓവര്‍സീസ് എന്നീ ബാങ്കുകള്‍ക്ക് മൂന്ന് കോടിയും കരൂർ വൈശ്യ ബാങ്കിന് ഒരു കോടിയും വീതമാണ് പിഴ ചുമത്തിയത്.
കര്‍ണാടക ബാങ്കിന് നാല് കോടിയും യുണൈറ്റഡ്, ഇന്ത്യന്‍ ഓവര്‍സീസ് എന്നീ ബാങ്കുകള്‍ക്ക് മൂന്ന് കോടിയും കരൂർ വൈശ്യ ബാങ്കിന് ഒരു കോടിയും വീതമാണ് പിഴ ചുമത്തിയത്. സ്വിഫ്റ്റുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കാനും ശക്തിപ്പെടുത്താനും ആർബിഐ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു.
പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സ്വിഫ്റ്റിന്റെ ദുരുപയോഗം വെളിപ്പെട്ടതിനെ തുടർന്ന് രാജ്യത്തെ മറ്റ് ബാങ്കിങ് സംവിധാനങ്ങളും ആർബിഐയുടെ കർശന നിരീക്ഷണത്തിലായിരുന്നു. 14000 കോടിയുടെ തട്ടിപ്പായിരുന്നു പഞ്ചാബ് നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട് ഉണ്ടായത്.