ന്യൂഡല്‍ഹി: രാജ്യത്തെ ബിസിനസ് പരാജയങ്ങളെ നിസാരമായി കാണരുതെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ മരണത്തിന്‍റെ പശ്ചാത്തലത്തിലാണ് ധനമന്ത്രിയുടെ പരാമര്‍ശം. ലോക്സഭയില്‍ പാപ്പരത്ത ബില്ലിനെക്കുറിച്ചു നടന്ന ചര്‍ച്ചക്കിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിസിനസ് പരാജയങ്ങളെ നിസാരമായി കാണരുത്; നിര്‍മ്മല സീതാരാമന്‍ - നിര്‍മ്മല സീതാരാമന്‍
ലോക്സഭയില്‍ പാപ്പരത്ത ബില്ലിനെക്കുറിച്ചു നടന്ന ചര്‍ച്ചക്കിടെയായിരുന്നു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ബിസിനസ് പരാജയങ്ങളെ നിസാരമായി കാണരുത്; നിര്‍മ്മല സീതാരാമന്‍
ബിസിനസ് പരാജയങ്ങളെ ഒരിക്കലും നിസാരമായി കാണരുത്. സര്‍ക്കാരുകള്‍ ഇടപെട്ട് വിഷയത്തില്‍ പരിഹാരം കാണാനാണ് ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു. രണ്ട് ദിവസം മുമ്പ് കാണാതായി സിദ്ധാര്‍ത്ഥയുടെ മൃതദേഹം ബുധനാഴ്ചായാണ് നേത്രാവദി നദിയില്‍ നിന്ന് കണ്ടെടുത്തത്. അദ്ദേഹം എഴുതിയ ആത്മഹത്യ കുറിപ്പില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതായി പാരതി ഉന്നയിച്ചിരുന്നു. എന്നാല്‍ ആരോപണത്തെ ആദായ നികുതി വകുപ്പ് നിക്ഷേധിക്കുകയായിരുന്നു.