കേരളം

kerala

ETV Bharat / business

10 കോടിക്ക് മുകളില്‍ വരുമാനമുള്ളവരുടെ നികുതി വര്‍ധിപ്പിക്കും; കെപിഎംജി സര്‍വ്വേ - വരുമാനം

ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

പത്ത് കോടിക്ക് മുകളില്‍ വരുമാനമുള്ളവരുടെ നികുതി വര്‍ധിപ്പിക്കും; കെപിഎംജി സര്‍വ്വേ

By

Published : Jun 30, 2019, 5:36 PM IST

ന്യൂഡല്‍ഹി: ജൂലൈ അഞ്ചിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ 10 കോടി രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 40 ശതമാനം നികുതി ചുമത്താന്‍ സാധ്യതയെന്ന് കെപിഎംജി സര്‍വ്വേ. ബജറ്റുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വ്വേയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 58 ശതമാനം ആളുകളും 10 കോടി രൂപക്ക് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 40 ശതമാനം നികുതി ചുമത്താനുള്ള നിര്‍ദേശത്തെ അനുകൂലിച്ചു. അതേസമയം ഭവന ആവശ്യകതക്കായി ബജറ്റില്‍ അനുവദിക്കുന്ന വിഹിതം വര്‍ധിപ്പിക്കണമെന്ന് 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഇതിനുള്ള നികുതിയിളവും വര്‍ധിപ്പിക്കണം എന്ന് ഇവര്‍ പറയുന്നു. ഇന്നാല്‍ ഇക്കാര്യങ്ങളില്‍ ഭേദഗതി വരുത്തില്ലെന്നാണ് 53 ശതമാനം പേരും അഭിപ്രായപ്പെടുന്നത്.

ABOUT THE AUTHOR

...view details