ജീവിത നിലവാരം മെച്ചപ്പെടുത്തുകയാണ് ബജറ്റിന്‍റെ ലക്ഷ്യമെന്ന് നിര്‍മല സീതാരാമന്‍
ബജറ്റ് നിര്‍ദേശങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് തുടങ്ങിയ പദ്ധതികളെ സഹായിക്കും
ന്യൂഡല്‍ഹി: 2019 ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകള്‍ പൊതുജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി തയ്യാറാക്കിയതാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ലോക്സഭയില്‍ ധനകാര്യ ബില്ലിനെക്കുറിച്ചുള്ള ചർച്ചക്ക് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ബജറ്റ് നിര്‍ദേശങ്ങള്‍ മെയ്ക്ക് ഇൻ ഇന്ത്യ, ഡിജിറ്റൽ പേയ്‌മെന്‍റ് തുടങ്ങിയ പദ്ധതികളെ സഹായിക്കും. ഒരു കോടിയിലധികം രൂപ പിന്‍വലിക്കുന്നവര്‍ക്ക് രണ്ട് ശതമാനം ടിഡിഎസ് ചുമത്തുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ല. രണ്ട് കോടിയില്‍ കൂടുതല്‍ വരുമാനമുള്ളവരുടെ നികുതി വര്‍ധന എഫ്പിഐ നല്‍കുന്നവരെ ബാധിക്കില്ല - മന്ത്രി പറഞ്ഞു.