മുംബൈ: ജൂലൈ അഞ്ചിന് പ്രഖ്യാപിക്കുന്ന കേന്ദ്ര ബജറ്റില്‍ പ്രതിരോധത്തിനായി നീക്കിവയ്ക്കുന്ന വിഹിതത്തില്‍ വര്‍ധനവ് ഉണ്ടായേക്കും. പുല്‍വാമ ആക്രമണത്തിന്‍റെയും പ്രത്യാക്രമണത്തിന്‍റെയും പശ്ചാത്തലത്തില്‍ വീണ്ടും ആക്രമണം ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ ബജറ്റില്‍ പ്രതിരോധ ചിലവ് വര്‍ധിപ്പിക്കാനാണ് സാധ്യത. മുന്‍ പ്രതിരേധ മന്ത്രി നിര്‍മ്മല സീതാരാമനാണ് നിലവിലെ കേന്ദ്ര ധനമന്ത്രി എന്നിരിക്കെ പ്രതിരോധ മേഖലയിലെ പ്രശ്നങ്ങളെയും ആശങ്കകളേയും കുറിച്ച് ആഴത്തില്‍ അറിവുണ്ട്. ആയതിനാല്‍ തന്നെ പ്രതിരോധ മേഖലക്ക് കൂടുതല്‍ തുക നീക്കിവച്ചേക്കും.
പ്രതിരോധ മേഖലക്കായി ഇന്ത്യ ചെലവഴിക്കുന്നത്
ഒന്നാം മോദി സര്‍ക്കാരിന്‍റെ ഇടക്കാല ബജറ്റില്‍ മൂന്ന് ലക്ഷം കോടി രൂപയിലും അധികം പണം പ്രതിരോധത്തിനായി നീക്കിവച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 6.96 ശതമാനം കൂടുതലായിരുന്നു ഇത്. ജിഡിപിയുടെ 1.5 ശതമാനത്തില്‍ കുറവ് മാത്രമാണ് പ്രതിരോധ മേഖലക്കായി ഇന്ത്യ നീക്കി വയ്ക്കുന്നത്. ചൈന 2.5 ശതമാനവും പാകിസ്ഥാന്‍ 3.5 ശതമാനവുമാണ് പ്രതിരോധത്തിനായി നീക്കി വയ്ക്കുന്നത്.
വർധിച്ച് വരുന്ന പണപ്പെരുപ്പത്തിന്‍റെയും വിനിമയ നിരക്കിന്‍റെയും സ്വാധീനം
പണപ്പെരുപ്പം ഉയരുന്നതിന്‍റെയും വിനിമയ നിരക്കിന്‍റെ ചാഞ്ചാട്ടത്തിന്‍റെയും പശ്ചാത്തലത്തിൽ ആയുധങ്ങളും മറ്റ് സൈനിക ഉപകരണങ്ങളും ഏറ്റെടുക്കുന്നതിന് ചിലവാക്കേണ്ട തുക യഥാർത്ഥത്തിൽ ആവശ്യമുള്ളതിനേക്കാൾ കുറവായിരിക്കും. മുൻകാല പ്രതിജ്ഞാബദ്ധമായ ബാധ്യതകൾക്കും അലോക്കേഷനിൽ അവരുടെ പങ്ക് ഉണ്ടായിരിക്കും. അതിനാൽ ബജറ്റ് വിഹിതം വലിയ അളവിൽ ഉപയോഗിക്കാം.