ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൃഷിക്ക് ശേഷം ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന മേഖലയാണ് തുണി വ്യവസായവും അതിന്‍റെ അനുബന്ധ മേഖലകളും. എന്നാല്‍ വിപണിയില്‍ ആവശ്യക്കാരുടെ അഭാവം, സാങ്കേതിക വിദ്യയുടെ പോരായ്‌മകള്‍ എന്നിവ രാജ്യത്തെ തുണിവ്യവസായത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിന് പുറമെ ജിഎസ്‌ടി, നോട്ട് നിരോധനം എന്നിവയും തുണി വ്യവസായത്തെ പിന്നോട്ടടിച്ചു.
ബജറ്റ് 2019; തുണി വ്യവസായത്തിന്‍റെ പ്രതീക്ഷകള്‍
നിലവില്‍ വസ്ത്ര വ്യവസായ മേഖല 40 ശതമാനത്തോളം നഷ്ടത്തിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്.
നിലവില്‍ വ്യവസായം 40 ശതമാനത്തോളം നഷ്ടത്തിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഈ അവസ്ഥയില്‍ തങ്ങള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് വ്യാപാരികള്‍ പ്രതീക്ഷിക്കുന്നത്. സാങ്കേതിക നവീകരണ ഫണ്ട് സ്‌കീമിലെ (ടിയുഎഫ്എസ്) സബ്‌സിഡി നിരക്ക് 30 ശതമാനമായി ഉയര്‍ത്തണമെന്നും ജിഎസ്‌ടി നിരക്ക് കുറക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. കനത്ത നഷ്ടം മൂലം പല വ്യവസായികളും തുണി വ്യവസായം ഉപേക്ഷിച്ച് ജീവിക്കാനായി മറ്റ് മേഖലകള്‍ തെരഞ്ഞെടുക്കുകയാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.