കേരളം

kerala

ETV Bharat / business

ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് ക്യാഷ്ബാക്ക് ഓഫറുമായി ബിഎസ്എന്‍എല്‍ - cashback

മാര്‍ച്ച്‌ 31 വരെയുളള വാര്‍ഷിക പദ്ധതിയുടെ കീഴില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

ബിഎസ്എന്‍എല്‍

By

Published : Mar 10, 2019, 1:47 PM IST

ബ്രോഡ്ബാന്‍റ് ഉപഭോക്താക്കള്‍ക്ക് ഇരുപത്തിയഞ്ച് ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍. മാര്‍ച്ച്‌ 31 വരെയുളള വാര്‍ഷിക പദ്ധതിയുടെ കീഴില്‍ വരുന്നവര്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക.

വാര്‍ഷിക പദ്ധതിയില്‍ അംഗമാകാനായി ബിഎസ്‌എന്‍എല്‍ ബ്രോഡ്ബാന്‍ഡ് കണക്ഷനില്‍ ലോഗിന്‍ ചെയ്ത ശേഷം പദ്ധതി സബ്സ്ക്രൈബ് ചെയ്യണം. ഇതിന് ശേഷം വരുന്ന പേജില്‍ ഉപഭോക്താവിന്‍റെ സര്‍വ്വീസ് ഐഡി അല്ലെങ്കില്‍ എഫ് ടി ടി എച്ച്ബ്രോഡ്ബാന്‍ഡ് നമ്പര്‍ നല്‍കുക. ശേഷം വരുന്ന ക്യാപ്ച്ചയും ശരിയായി പൂരിപ്പിക്കുക. ശേഷം നിങ്ങളുടെ രജിസ്റ്റേഡ് മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി നമ്പറും ചേര്‍ത്ത് വാലിഡേറ്റില്‍ അമര്‍ത്തുക.ഇപ്പോള്‍ നിങ്ങളുടെ നിലവിലെ പദ്ധതി ഏതാണെന്ന് മനസിലാക്കാവുന്നതാണ്. ശേഷം വാര്‍ഷിക പദ്ധതിയില്‍ ചേരുകയും ഓഫര്‍ സ്വന്തമാക്കുകയും ചെയ്യാം.

ABOUT THE AUTHOR

...view details